വൈദ്യുത തൂണിൽ വള്ളി പടർന്നു; അലനല്ലൂരിൽ വൈദ്യുതി ദാ വന്നു, ദേ പോയി
text_fieldsഅലനല്ലൂർ: വൈദ്യുതി തൂണിലൂടെ വള്ളി പടർന്ന് കമ്പിയിൽ ചുറ്റിയത് അലനല്ലൂർ കെ.എസ്.ഇ.ബി അധികൃതർ അറിഞ്ഞ മട്ടില്ല. മിക്ക ദിവസങ്ങളിലും വൈദ്യുതി ഓഫാക്കി ടച്ചിങ് പ്രവൃത്തി നടക്കുന്നുണ്ട്. അലനല്ലൂർ കെ.എസ്.ഇ.ബി ഓഫിസിന് തൊട്ടടുത്തുള്ള വൈദ്യുത തൂണിലാണ് വള്ളി പടർന്നുമൂടിയത്.
അലനല്ലൂർ ചന്തപ്പടി ഹൈസ്കൂൾ ബൈപാസ് റോഡിലാണിത്. ബുധനാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് 1.30 വരെ അലനല്ലൂർ ടൗണിലെ ടച്ച് വർക്കുകൾ നടന്നെങ്കിലും വള്ളി പടർന്നത് വെട്ടിമാറ്റിയിട്ടില്ല. പ്രദേശത്ത് ഇടക്കിടെ വൈദ്യുതി പോകുന്നതും പല ഭാഗങ്ങളിലായി വോൾട്ടേജ് കുറവും പതിവാണ്. എച്ച്.ടി ലൈനിലും എൽ.ടി ലൈനിലും നിരവധി സ്ഥലങ്ങളിലായി മരച്ചില്ലകളും വള്ളികളും തട്ടിനിൽക്കുന്ന അവസ്ഥയുണ്ട്. രണ്ടോ മൂന്നോ തവണയാണ് വർഷത്തിൽ ടച്ചിങ് വർക്കുകൾ നടക്കുക. കരാർ എടുക്കുന്നവർ ഭാഗികമായി ടച്ചിങ് നടത്തുന്നതിനാൽ പല സ്ഥലങ്ങളിലായി എച്ച്.ടി, എൽ.ടി ലൈനുകളിൽ മരചില്ലകളും മറ്റും തട്ടുന്നതിനാൽ ഹൈപവർ വോൾട്ടേജിൽ വീടുകളിലെ വൈദ്യുതി സാധനങ്ങൾ മുഴുവനായി നശിക്കാനിട വരാറുണ്ടെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.