അഭിജിത്ത് ഇനി വൈദ്യുതി വെളിച്ചത്തില്‍ പഠിക്കും
text_fieldsഅലനല്ലൂര്‍: ഭീമനാട് സ്കൂള്‍പടിക്ക് സമീപത്തെ പത്താം ക്ലാസുകാരൻ അഭിജിത്ത് ഇനി വൈദ്യുതി വെളിച്ചത്തിൽ പഠിക്കും. ഭീമനാട് ഗ്രാമോദയ വായനശലയുടേയും ജവഹര്‍ സ്പോര്‍ട്സ് ക്ലബിെൻറയും ഇടപെടലും വൈദ്യുതി വകുപ്പിെൻറ ദ്രുതഗതിയിലുള്ള നടപടിയുമാണ് വിദ്യാർഥിയുടെയും കുടുംബത്തിെൻറയും ജീവിതത്തില്‍ വെളിച്ചം വീശിയത്. അപേക്ഷ സമര്‍പ്പിച്ച് ഒരു ദിവസത്തിനകമാണ് അലനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് അധികൃതര്‍ വൈദ്യുതി എത്തിച്ച് നല്‍കിയത്.
വിദ്യാർഥികളുടെ ഓണ്‍ലൈന്‍ പഠന സൗകര്യം സംബന്ധിച്ച് വായനശാല പരിധിയിലെ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ സര്‍വേയിലാണ് അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അഭിജിത്തിെൻറ വീട്ടില്‍ വൈദ്യുതിയെത്തിയില്ലെന്ന വിവരമറിയുന്നത്. തുടർന്ന് പുതിയ കണക്ഷനുള്ള അപേക്ഷ നല്‍കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് വയറിങ് പൂര്‍ത്തീകരിച്ച അഭിജിത്തിെൻറ വീട്ടിലേക്ക് മറ്റ് സാങ്കേതികത്വമെല്ലാം മാറ്റി െവച്ചാണ് അലനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എൻജിനിയര്‍ ശ്രീവത്സെൻറ നേതൃത്വത്തിൽ വൈദ്യുതി എത്തിച്ചത്.
വീട്ടില്‍ ആദ്യമായി ബള്‍ബ് കത്തിയപ്പോള്‍ ബള്‍ബിനേക്കാള്‍ തെളിച്ചമുണ്ടായിരുന്നു അഭിജിത്തിെൻറ മുഖത്ത്. ആഹ്ലാദകരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയ വായനശാല വൈസ്പ്രസിഡൻറ് കൃഷ്ണകുമാര്‍, ക്ലബ് പ്രസിഡൻറ് ഗിരീഷ് കുമാര്‍, സെക്രട്ടറി സന്തോഷ് ബാബു എന്നിവരുടെ മുഖത്തും സന്തോഷത്തിെൻറ വെള്ളി വെളിച്ചം നിറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.