അലനല്ലൂർ പഞ്ചായത്ത് ഓഫിസ് കെട്ടിടോദ്ഘാടനം
text_fieldsഅലനല്ലൂർ: പുതുതായി നിർമിച്ച അലനല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ ഓൺഫണ്ടിൽനിന്ന് 84 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക രീതിയിലുള്ള ഓഫിസ് നിർമിച്ചത്. യോഗഹാൾ, സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഇരുനില കെട്ടിടം.
അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. യോഗഹാൾ വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബുഷ്റ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, വൈസ് പ്രസിഡന്റ് കെ. ഹംസ, ജില്ല പഞ്ചായത്തംഗം എം. മെഹർബാൻ ടീച്ചർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അനിത വിത്തനോട്ടിൽ, അലി മഠത്തൊടി, എ. ലൈല ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. ഷാനവാസ്, വി. മണികണ്ഠൻ, പഞ്ചായത്ത് അംഗങ്ങളായ എം.കെ. ബക്കർ, ബഷീർ പടുകുണ്ടിൽ, കെ. റംലത്ത്, ആയിഷാബി ആറാട്ടുതൊടി, അജിത പാക്കത്ത്, പി. ഷൗക്കത്തലി, എം. ജിഷ, റഷീദ് ആലായൻ, കെ. വേണുഗോപാൽ, യൂസഫ് പാക്കത്ത്, ടി.കെ. ഷംസുദ്ദീൻ, കെ. രവികുമാർ, പി. രതിക, പഞ്ചായത്ത് സെക്രട്ടറി ടി. വിജയൻ എന്നിവർ സംബന്ധിച്ചു.
സി.പി.എം ബഹിഷ്കരിച്ചു
അലനല്ലൂർ: ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടോദ്ഘാടന ചടങ്ങ് സി.പി.എം ബഹിഷ്കരിച്ചു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൂടിയാലോചനകളോ സ്വാഗതസംഘം രൂപവത്കരണമോ ഉണ്ടായില്ലെന്നാരോപിച്ചാണ് സി.പി.എം അംഗങ്ങൾ വിട്ടുനിന്നത്. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട ചെലവുകൾ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെങ്കിലും സുതാര്യത ഇല്ലെന്നും ഇക്കാര്യങ്ങൾ ഉന്നയിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.