പതിറ്റാണ്ട് കഴിഞ്ഞിട്ടും അലനല്ലൂരിൽ പൊലീസ് സ്റ്റേഷൻ യാഥാർഥ്യമായില്ല
text_fieldsഅലനല്ലൂർ: പതിറ്റാണ്ട് കഴിഞ്ഞിട്ടും അലനല്ലൂരിൽ പൊലീസ് സ്റ്റേഷൻ യാഥാർഥ്യമായില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നൂറ് ദിന പരിപാടിയുടെ ഭാഗമായിട്ട് അലനല്ലൂരിൽ സ്റ്റേഷൻ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു.
അലനല്ലൂർ ഗ്രാമപഞ്ചായത്ത് പരിതിയിലെ ഉണ്യാൽ, ഉങ്ങുംപടി, അലനല്ലൂർ തുടങ്ങി വിവിധ പ്രദേശങ്ങളിലുള്ള സ്വകാര്യ വ്യക്തികളുടെ വാടകകെട്ടിടങ്ങളിൽ സ്റ്റേഷൻ പ്രവൃത്തിക്കുന്നതിന് അന്വേഷണം നടത്തി. എന്നാൽ, പ്രദേശങ്ങളിലുള്ളവരുടെ എതിർപ്പിനെ തുടർന്ന് സ്റ്റേഷൻ പ്രവത്തനം തുടങ്ങാനായില്ല. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് അലനല്ലൂർ ഗ്രാമപഞ്ചായത്ത് നിർമിച്ച ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാൻ ഗ്രാമപഞ്ചായത്ത് ശ്രമം നടത്തിയെങ്കിലും വിഫലമായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നവകേരള സദസ്സ് സംഘടിപ്പിച്ചപ്പോൾ സി.പി.എം നേതാവ് മുഖേന അലനല്ലൂരിൽ ഒഴിഞ്ഞുകിടക്കുന്ന പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിൽ സ്റ്റേഷൻ അനുവദിക്കണമെന്ന നിവേദനം നൽകിയിരുന്നു. ജില്ല പൊലീസ് മേധാവിക്ക് നിവേദനം കൈമാറിയിട്ടുണ്ടന്നും അത് പരിഗണിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. നാട്ടുകൽ പൊലീസ് സ്റ്റേഷന്റെ പരിതിയിലാണ് അലനല്ലൂർ ഗ്രാമപഞ്ചായത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.