കോൺഗ്രസ് നേതാവിെൻറ വീടിനുനേരെ ആക്രമണം
text_fieldsഅലനല്ലൂർ: പ്രാദേശിക കോൺഗ്രസ് നേതാവിെൻറ വീടിന് നേരെ ആക്രമണം. എടത്തനാട്ടുകര ആലുംകുന്ന് വാർഡ് കോൺഗ്രസ് പ്രസിഡൻറ് നാലുകണ്ടം ചാത്തൻകുർശ്ശി സ്വദേശി പാറോക്കോട്ട് കുഞ്ഞിമമ്മുവിെൻറ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ച പുലർച്ച മൂന്ന് മണിയോടെയാണ് സംഭവം.
ജനാലയുടെ ചില്ല് പൊട്ടുന്ന ശബ്ദം കേട്ടാണ് സംഭവം അറിയുന്നത്. പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ വാതിൽ പുറത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. കല്ലേറിൽ ജനാലയുടെ ചില്ല് തകർന്നു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിയിരുന്ന ബൈക്കും സ്കൂട്ടറും തള്ളിമറിച്ചിട്ടനിലയിലാണ്.
സി.പി.എമ്മിെൻറ കുത്തക വാർഡായ ആലുംകുന്നിൽ യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കുമെന്ന് ഭയന്ന് പരാജയഭീതിയിൽ വിറളിപൂണ്ടവരാകാം ആക്രമണത്തിന് പിന്നിലെന്ന് കുഞ്ഞിമമ്മു പറഞ്ഞു. സംഭവസമയത്ത് കുഞ്ഞിമമ്മുവും മൂന്ന് കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. നാട്ടുകൽ പൊലീസിൽ പരാതി നൽകി.
ബൂത്തില്‍ കശപിശ
ആനക്കര: വെള്ളാളൂര്‍ എം.എം.ജെ.ബി സ്കൂളിൽ കശപിശ. പ്രായമായവരുമായി എത്തിയ പ്രതിപക്ഷ സംഘടനയില്‍പ്പെട്ടവര്‍ സഹായത്തിനുനിന്ന് വോട്ട് അഭ്യർഥന നടത്തുന്നുവെന്ന പരാതിയിലാണ് പ്രശ്നത്തിന് കാരണമായത്.
ഇവര്‍ സാനിറ്റൈസര്‍ നല്‍കാനെന്ന പേരിലാണ് ബൂത്തിെൻറ പരിസര ഭാഗങ്ങളില്‍ തമ്പടിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഭരണ കക്ഷിയില്‍പ്പെട്ടവര്‍ പ്രശ്നമുണ്ടാക്കിയത്. പിന്നീട് പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.