എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ നിർമിച്ച അഞ്ച് വീടുകൾ നാളെ കൈമാറും
text_fieldsഅലനല്ലൂർ: എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ സ്വപ്ന ഭവന പദ്ധതിയിൽ നിർമിച്ച അഞ്ച് വീടുകൾ ഏപ്രിൽ 30ന് കൈമാറും. ഉച്ചക്ക് മൂന്നിന് കോട്ടപ്പള്ളയിൽ വീടുകളുടെ കൈമാറ്റം നടക്കുക. നേരത്തെ രണ്ട് ഘട്ടങ്ങളിലായി പത്ത് വീടുകൾ കൈമാറിയിരുന്നു. മൂന്നാംഘട്ടം കൈമാറുന്ന കാപ്പ് പറമ്പിലേയും, അണയംകോടുമുള്ള രണ്ട് വീടുകൾ നിർമിച്ചത് ചലചിത്ര താരങ്ങൾ ഉൾപ്പെടെയുള്ള ടൂർ ഫോർ എവർ ഗ്രൂപ്പ് ആണ്.
ഒരു വർഷത്തിൽ 25 വീടുകളാണ് എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ നിർമിക്കാൻ തീരുമാനിച്ചത്. ബക്കിയുള്ള വീടുകളുടെ നിർമാണം പുരോഗമിച്ച് വരികയാണ്. നടൻ നാദിർഷ, ഇർഷാദ്, സ്വമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. ഓരോ മാസവും ആയിരം രൂപ വീതം സഹായിക്കുന്ന ആയിരം പേരടങ്ങുന്ന വാട്സാപ്പ് കൂട്ടായ്മയാണ് വീട് നിർമാണത്തിനുള്ള തുക കണ്ടെത്തുന്നത്. ഇതിന് പുറമെ മറ്റ് കൂട്ടായ്മകളും, വിവിധ പള്ളി മഹല്ലുകളും, ക്ലബുകളും, സ്ത്രീ കൂട്ടായ്മ, കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ സാമ്പത്തിക സഹായം നൽകുന്നുണ്ട്. പുതിയ വീടുകൾ നിർമിക്കുന്നതിന് പുറമെ നിരവധി വീടുകളുടെ അറ്റകുറ്റപ്പണികളും രോഗികൾക്കുള്ള സാമ്പത്തിക സഹായവും കൂട്ടായ്മ നൽകി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.