വനാതിർത്തി സർവേ: തീരുമാനം ജൂൺ 30നകം
text_fieldsഅലനല്ലൂർ: കോട്ടോപ്പാടം പഞ്ചായത്തിലെ വനമേഖലയോട് ചേർന്ന അമ്പലപ്പാറ, കരടിയോട് പ്രദേശങ്ങളിൽ വനംവകുപ്പും നാട്ടുകാരും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് എൻ. ഷംസുദ്ദീൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചർച്ച നടത്തി. മേഖലയില്‍ ഇപ്പോള്‍ വനം വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന സർവേ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. സൈലൻറ് വാലി വൈല്‍ഡ് ലൈഫ് വാര്ഡന് നരേന്ദ്രനാഥ് വേളൂരി വനം വകുപ്പിെൻറ നിലപാടുകള്‍ വിശദീകരിച്ചു.
രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ വനഭൂമിയും സര്‍വേ നടത്തി ജെണ്ട കെട്ടി വേര്‍തിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിെൻറ അടിസ്ഥാനത്തിലാണ് സൈലൻറ് വാലി വനം ഡിവിഷന് പരിധിയിലും എടക്കാട് മുതല്‍ കരടിയോട് വരെയും സര്‍വേ നടക്കുന്നത്. ഇതിനിടെ 1970ന് മുമ്പ് മുതല്‍ കര്‍ഷകര്‍ ജന്മികളില് നിന്നും വിലക്ക് വാങ്ങിയ ഭൂമി നികുതി അടച്ച് കൈവശം വച്ച് വരുന്ന സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ജെണ്ട കെട്ടുന്നുവെന്നാരോപിച്ച് കര്‍ഷക സംരക്ഷണ സമിതി രംഗത്തെത്തുകയായിരുന്നു. അതിര്‍ത്തി നിര്‍ണയ നടപടികളുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്ത് ഈ മാസം 30നകം തീരുമാനം വൈൽഡ് ലൈഫ് വാർഡനെ അറിയിക്കാൻ യോഗത്തിൽ ധാരണയായി. അതുവരെ തുടർനടപടികൾ ഉണ്ടാകില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശത്രുക്കളെപ്പോലെയല്ല നാട്ടുകാരെ കാണേണ്ടതെന്നും കര്‍ഷകരും, ഉദ്യോഗസ്ഥരും തമ്മില്‍ നല്ല സൗഹൃദമാണ് രൂപപ്പെടേണ്ടതെന്നും എന്‍. ഷംസുദ്ദീന് എം.എല്‍.എ പറഞ്ഞു. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡൻറ് ജസീന അക്കര, മുന്‍ പഞ്ചായത്ത് പ്രസിഡൻറ് കല്ലടി അബൂബക്കര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ നൂറുൽ സലാം, ഒ. ആയിഷ, കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികളായ ഉമ്മര്‍ മനച്ചിത്തൊടി, സി.എം ഖാലിദ്, സി.പി. ശിഹാബ്, പി. ജോയി, കെ.ജെ. ജോസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.