'കൂടെ'യുണ്ടെന്ന സന്ദേശവുമായി 'കനിവ്' രോഗി ബന്ധു സംഗമം
text_fieldsഅലനല്ലൂർ: കനിവ് കർക്കിടാംകുന്ന് സംഘടിപ്പിച്ച രോഗീ ബന്ധു സംഗമം 'കൂടെ' വ്യത്യസ്തമായി. വിവിധ രോഗങ്ങളാലും ശാരീരിക അവശതകളാലും നാലു ചുമരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്ന കർക്കിടാംകുന്നിലെ പാലിയേറ്റിവ് പരിചരണത്തിലുള്ള കിടപ്പിലായ രോഗികളും പ്രദേശത്തെ പ്രായമായവരുമാണ് ഒത്തുചേർന്നത്.
ഗായകരായ ഗിന്നസ് വിഷ്ണു, അഫ്സൽ, ഷിബിലി, റാഷിദ് എന്നിവരും ആരോഗ്യ സന്നദ്ധ പ്രവർത്തകരും വെള്ളിയഞ്ചേരി എ.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വനിത വിഭാഗം വിദ്യാർഥി യൂനിറ്റും ചേർന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു. പ്രഷർ, പ്രമേഹം എന്നിവ സൗജന്യമായി പരിശോധിക്കുന്നതിനും ചികിത്സ നിർണയിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു. ഡോ. പി.കെ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
കനിവ് പ്രസിഡന്റ് പി.പി.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത മുഖ്യപ്രഭാഷണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. ഹംസ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അനിത വിത്തനോട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. അബ്ദുൽ സലീം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എം. മധു, പി. ഷൗക്കത്തലി, കെ. റഹ്മത്ത്, ശിവദാസൻ മണ്ണാർക്കാട്, പി.കെ. കുഞ്ഞിമുഹമ്മദ്, ടി.വി. ഉണ്ണികൃഷ്ണൻ, പി. ഹംസ, ടി.പി. ഷാജി, പി.കെ. അബ്ദുൽ ഗഫൂർ, പി.കെ. ഹംസ, കെ. ഷൗക്കത്തലി എടപ്പറ്റ എന്നിവർ സംസാരിച്ചു. സമാപന യോഗം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് അംഗം എം. മെഹർബൻ, മുഹമ്മദ് ഷമീർ, ഹനീഫ ആംബുക്കാട്ടിൽ, പി.കെ. അബ്ദുൽ ജലീൽ, എം. അബൂബക്കർ, സുകുമാരൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.