തിരുവിഴാംകുന്നിൽ വീണ്ടും പുലി
text_fieldsഅലനല്ലൂർ: തിരുവിഴാംകുന്ന്കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ വീണ്ടും പുലിയുടെ സാന്നിധ്യം. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കാറിൽ വരുകയായിരുന്ന സീനിയർ ഫാം സൂപ്പർവൈസർ ടി.ആർ. മൻജിത്ത് കുമാർ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഹമീദ് എന്നിവരാണ് പുലികളെ കണ്ടതായി പറയുന്നത്. പ്രവേശന കവാടത്തിനോട് ചേർന്ന് റോഡ് മുറിച്ചുകടക്കുന്നതായാണ് കണ്ടതത്രേ. രണ്ടു പുലികളെ കണ്ടതായാണ് പറയുന്നത്.
മൂന്നു മാസം മുമ്പ് ഫാമിനകത്ത് പുലികളുടെ സാന്നിധ്യമുണ്ടായപ്പോൾ വനംവകുപ്പ് കെണി സ്ഥാപിച്ചിരുന്നെങ്കിലും കുടുങ്ങിയില്ല. ഇതോടെ പുലികൾ കാട് കയറിയെന്നാണ് പ്രദേശവാസികളും നാട്ടുകാരും ഫാം ജീവനക്കാരും കരുതിയിരുന്നത്. എന്നാൽ, വീണ്ടും പുലികളെ കണ്ടത് ഇവരിൽ ആശങ്കക്കിടയാക്കി. കാട്ടാനകളും ഫാമിനകത്തെത്തുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. സംരക്ഷണ ഭിത്തികളില്ലാത്തതാണ് വന്യമൃഗങ്ങൾ ഫാമിനകത്തെത്താൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. വലിയപാറ കൊട്ടകുന്ന് മുതൽ പ്രധാന പ്രവേശന കവാടം വരെ വേലികളോ സംരക്ഷണ മതിലുകളോ ഇല്ലെന്നും ഇതിലൂടെയാണ് വന്യജീവികളെത്തുന്നതെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.