ലൈഫ് ഭവന പദ്ധതി: അലനല്ലൂരിൽ 500 പേർക്ക് ഭവന നിർമാണത്തിന് വഴിയൊരുങ്ങുന്നു
text_fieldsഅലനല്ലൂർ: ലൈഫ് ഭവന പദ്ധതി ലിസ്റ്റിൽ വന്ന ഗുണഭോക്താക്കൾക്ക് വീട് ഒരുക്കാൻ അലനല്ലൂർ ഗ്രാമപഞ്ചായത്ത് പദ്ധതികൾ രൂപപ്പെടുത്തി. 2020ൽ ജനറൽ വിഭാഗത്തിൽ 717 ഗുണഭോക്താക്കളും പട്ടികജാതി വിഭാഗത്തിൽ 235 ഗുണഭോക്താക്കളും ഉൾപ്പെടെ 952 ഗുണഭോക്താക്കളെയാണ് അർഹരായി കണ്ടത്തിയത്.
ഇതിൽ 15 ഇ.പി.ഐ.പി ഗുണഭോക്താക്കളായും 52 പട്ടികജാതി ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകിവരുന്നു. ലിസ്റ്റിലെ 500 ഗുണഭോക്താക്കൾക്ക് ഭവന നിർമാണത്തിന് ആനുകൂല്യം നൽകുന്നതിന് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ പദ്ധതി തയാറാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്ന സത്താർ പറഞ്ഞു.
പഞ്ചായത്തിന്റെ വിഹിതം കഴിച്ച് ഹഡ്കോ ലോൺ, സംസ്ഥാന സർക്കാറിന്റെ വിഹിതം എന്നിവ എത്ര ഗുണഭോക്താക്കൾക്ക് ലഭ്യമാകും എന്ന നിർദേശം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിൽ ജനസംഖ്യകൊണ്ടും വിസ്തൃതികൊണ്ടും വലിയ പഞ്ചായത്ത് ആയതിനാൽ തന്നെ അർഹരായ ലൈഫ് ഗുണഭോക്താക്കളുടെ എണ്ണത്തിനും വർധനവുണ്ട്. ഒരു വീടെന്ന ആഗ്രഹം സാക്ഷാത്കരിക്കുന്നതിന് മറ്റ് വികസന പദ്ധതികൾക്ക് മാറ്റിവെച്ച ഫണ്ട് ലൈഫ് ഭവന പദ്ധതിയിലേക്ക് മാറ്റുകയാണന്ന് പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.