അധികൃതരുടെ അനാസ്ഥ: ബ്ലോക്ക് പഞ്ചായത്ത് കുളം ഉപയോഗശൂന്യം
text_fieldsഅലനല്ലൂർ: അലനല്ലൂർ ടൗണിനോട് ചേർന്ന ബ്ലോക്ക് പഞ്ചായത്ത് കുളം ഉപയോഗശൂന്യമായിട്ട് വർഷങ്ങൾ. കാടുപിടിച്ച കുളം ഇഴജന്തുക്കളുടെ താവളമാണ്. നിരവധി കുടുംബങ്ങൾ അലക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്ന കുളം വൃത്തിയാക്കാനോ സംരക്ഷിക്കാനോ അധികാരികൾ നടപടി എടുക്കുന്നില്ല. കുളത്തിനരികെ തഴച്ചുവളർന്ന കാടുകളിൽ മാലിന്യം തള്ളുന്ന അവസ്ഥയുണ്ട്. മുൻകാലങ്ങളിൽ ചെറിയ കുഴി രൂപത്തിലുണ്ടായിരുന്ന കുളം 1998ലാണ് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വിശാലമാക്കി നവീകരിച്ചത്.
പിന്നീട് ബ്ലോക്ക് പഞ്ചായത്ത് നല്ല നിലയിൽ പരിപാലിച്ച് പോന്നിരുന്നു. ഇപ്പോൾ അധികാരികൾ തിരിഞ്ഞുനോക്കാത്തതിനാലാണ് നിരവധി കുടുംബങ്ങൾക്ക് ഉപകാരപ്പെട്ടിരുന്ന കുളം ഉപയോഗശൂന്യമായത്. കടുത്ത വേനലിൽ വെള്ളം വറ്റുന്ന അവസ്ഥയുണ്ടെങ്കിലും വർഷത്തിലെ മിക്ക മാസവും ഉപയോഗപ്രദമായിരുന്നു. അലനല്ലൂർ വെട്ടത്തൂർ റോഡരികിലാണ് കുളം സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.