കൗതുകമേകി എടത്തനാട്ടുകരയിൽ ഓക്കില ശലഭം
text_fieldsഅലനല്ലൂർ: എടത്തനാട്ടുകരയിൽ അതിഥിയായി എത്തിയ ഓക്കില ശലഭം കൗതുകമായി. കോട്ടപ്പള്ളയിൽ പടിഞ്ഞാറപ്പള്ള മുഹമ്മദ് അമീന്റെ ഉടമസ്ഥതയിലുള്ള ‘ചെങ്കോട്ട’ ടൈൽസ് കടയിലാണ് ശലഭത്തെ കണ്ടത്. പശ്ചിമഘട്ടത്തിലെ കാടുകളിൽ മാത്രം കാണപ്പെടുന്നതാണിവ. ഉണങ്ങിയ ഇല പോലെ മരത്തടിയിൽ കാണപ്പെടുന്ന ഇവയെ തിരിച്ചറിയാൻ പ്രയാസമാണ്. കല്ലിമ ഹോർസ് ഫീൽഡി, സഹ്യാദ്രി ബ്ലൂ ഓക്ക് ലീഫ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ ശലഭത്തിന് സസ്യജാലങ്ങൾക്കിടയിൽ അപ്രത്യക്ഷമാകാൻ കഴിയും.
വേട്ടക്കാരിൽനിന്ന് രക്ഷപ്പെടാനും ഇരയെ പതിയിരുന്ന് ആക്രമിക്കാനും കഴിയുന്നത് പ്രത്യേകതയാണ്. ചിറകുകൾ തുറന്നാൽ നീല, വെള്ള, ചാര നിറങ്ങൾ കാണുന്നു. സൂര്യപ്രകാശത്തിൽ ചിറകുകൾ വിടർത്തുമ്പോഴോ പറന്നുയരുമ്പോഴോ മാത്രമാണ് യഥാർഥ നിറം കാണുക. കാറ്റിൽ പോലും പറക്കും. പലപ്പോഴും തല താഴേക്ക് അഭിമുഖമായി വെച്ചാകും വിശ്രമിക്കുക. സൈലൻറ് വാലിയിൽ നിന്നും വഴിതെറ്റി വന്നതാകാമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.