റോഡിന് കുറുകെ പൈപ്പ്; വലഞ്ഞ് കർഷകർ
text_fieldsഅലനല്ലൂർ: എടത്തനാട്ടുകര കിളയപ്പാടം കല്ലംപള്ളിയാൽ റോഡിന് കുറുകെ അശാസ്ത്രീയമായി സ്ഥാപിച്ച സിമന്റ് പൈപ്പ് കർഷകർക്ക് തലവേദനയാവുന്നു. തറനിരപ്പിൽനിന്ന് ഒരു അടിയോളം ഉയരത്തിലാണ് പൈപ്പ്. ഇതിനാൽ മഴക്കാലത്ത് ഒരേക്കറോളം കൃഷിസ്ഥലത്ത് വെള്ളക്കെട്ട് പതിവാണ്. ഇത് വിളകൾ നശിക്കാനും കാരണമാകുന്നു.
മൂന്ന് മാസം മുമ്പ് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാനായി ചാല് കീറുന്നതിനിടക്ക് റോഡിന് കുറുകെ നിലവിലുണ്ടായിരുന്ന പൈപ്പ് പൊട്ടിയിരുന്നു. തുടർന്ന് അലനല്ലൂർ ഗ്രാമപഞ്ചായത്ത് വീണ്ടും പൈപ്പ് സ്ഥാപിക്കുകയായിരുന്നു. കപ്പി ചെക്ക്ഡാമിന് സമീപത്താണ് വിചിത്രമായ രീതിയിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.