ചാണകത്തിൽ കോഴികളെ വളർത്തുന്ന രീതി വൻ വിജയം
text_fieldsഅലനല്ലൂർ: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിൽ കോഴികൾക്ക് തീറ്റ കുറച്ച് കൊടുത്ത് ചാണകത്തിൽ അഴിച്ചുവിട്ട് വളർത്തുന്ന രീതി വിജയകരം. വിശാലമായ ഷെഡ് ഒരുക്കി ചുറ്റിലും മറച്ച് ചാണകം അടിഭാഗത്ത് പരത്തിയിട്ട് കോഴികളെ ഇതിൽ അഴിച്ചുവിട്ട് വളർത്തുന്നതാണ് രീതി. ചാണകത്തിൽ ഉണ്ടാകുന്ന പുഴുക്കളും ഷഡ്പദങ്ങളും കാലികളിൽനിന്നുള്ള ദഹിക്കാത്ത ധാന്യമണികളും മറ്റും കോഴികൾക്ക് ആഹാരമാകുന്നു. വല്ലപ്പോഴും പുല്ല് ചെറുതായി വെട്ടിയിട്ട് കൊടുക്കും. 20 ശതമാനം തീറ്റ മാത്രമാണ് ഈ രീതിയിൽ വളർത്തുമ്പോൾ ചെലവാകുന്നതെന്ന് ഡോ. എ. പ്രസാദ് പറഞ്ഞു.
ചെറിയ കോഴിക്കുഞ്ഞുങ്ങളെ ചാണകത്തിൽ വിടാൻ പാടില്ല. കുഞ്ഞുങ്ങൾ വലുതായി ചിക്കി പെറുക്കി തിന്നാൻ കഴിയുന്ന സമയത്താണ് വിടുക. രാത്രി സമയത്ത് ഷെഡ്ഡിനുള്ളിൽ തയാറാക്കിയ കൂട്ടിൽ കോഴികൾ തന്നെ കയറിയിരിക്കും. കോഴികൾ മുട്ടയിടുന്നതും കമ്പിവല കൊണ്ട് ഉണ്ടാക്കിയ കോഴിക്കൂട്ടിലാണ്. മാസങ്ങൾക്ക് ശേഷം ചാണകം പൂർണമായി ഉണങ്ങിയാൽ അത് കൃഷിക്കായി ഉപയോഗിക്കും. ഉണങ്ങിയ ചാണകം ഒഴിവാക്കി വീണ്ടും പച്ച ചാണകം ഇട്ടുകൊടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.