തിരുവിഴാംകുന്നില്‍ അപൂര്‍വയിനം പക്ഷികളെ കണ്ടെത്തി
text_fieldsഅലനല്ലൂർ: കേരള വെറ്ററിനറി ആൻഡ് അനിമല്‍ സയന്‍സ് യൂനിവേഴ്സിറ്റി കാമ്പസില്‍ അഞ്ച് അപൂര്‍വയിനം പക്ഷികളെ കണ്ടെത്തി. പാലക്കാട് നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും തിരുവിഴാംകുന്ന് കോളജ് ഓഫ് ഏവിയന്‍ സയന്‍സ് ആൻഡ് മാനേജ്മെൻറും ചേര്‍ന്നാണ് പക്ഷി സർവേ നടത്തിയത്.
20 അംഗ പക്ഷി നിരീക്ഷക സംഘം കണ്ടെത്തിയ നൂറ്റിനാൽപതോളം പക്ഷി ഇനങ്ങളില്‍ അത്യപൂര്‍വമായി മാത്രം കാണപ്പെടുന്ന കിന്നരി പ്രാപ്പരുന്ത് (ബ്ലാക്ക് ബാസ), നീലച്ചെമ്പന്‍ പാറ്റപിടിയന്‍ (ബ്ലൂ ത്രോട്ടഡ് ഫ്ലൈകാച്ചര്‍), കുറിത്തലയന്‍ ഇലക്കുരുവി (വെസ്റ്റേണ്‍ ക്രൗണ്‍ഡ് വാബ്ലെര്‍), പുല്ലുപ്പന്‍ (ലെസ്സര്‍ കൗകല്), കാട്ടുമൂങ്ങ (സ്പോട്ട് ബെല്ലീഡ് ഈഗിള്‍ ഔള്‍) എന്നിവയുമുണ്ട്. ഹിമാലയത്തിലും ചൈനയിലെ ചില പ്രദേശങ്ങളിലും മാത്രം കണ്ടുവരുന്ന കിന്നരി പ്രാപ്പരുന്ത് കേരളത്തിലെത്തുന്നത് തണുപ്പുകാലത്തിെൻറ ആരംഭത്തോടെയാണെന്നും വേനല്‍ വരെ ഇവിടെ തുടരുന്നതായും പാലക്കാട് നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി അംഗമായ വി. പ്രവീണ്‍ പറഞ്ഞു.
വടക്കേ ഇന്ത്യയിലും ഹിമാലയത്തോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും മാത്രമായി കാണുന്നതാണ് മറ്റ് നാല് ഇനങ്ങൾ. സര്‍വേക്ക് പക്ഷി നിരീക്ഷകരായ നമശിവായന്‍, വേണുഗോപാലന്‍, കൃഷ്ണമൂര്‍ത്തി, എന്‍.എച്ച്.എസ്.പി കമ്മിറ്റി അംഗങ്ങളായ വി. പ്രവീണ്‍, രവികാവുങ്കല്, കന്നുകാലി ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. പി.ടി. സൂരജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രേംചന്ദ് രഘുവരന്, എം.എസ്. നോവല്കുമാർ, വിവേക് സുധാകരന്, സയീദ് അന്‍വര്‍ അലി, ഡോ. എം.എന്‍. അന്‍വറുദ്ദീന്‍, സി.കെ സ്മിത, അശ്വതി എന്നിവരും പഠനത്തില്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.