'ചിരി' ഹെൽപ് ലൈനിൽ വിളിച്ചു; ശ്വേതക്ക് ലഭിച്ചത് വൈദ്യുതി കണക്ഷനും ടി.വിയും
text_fieldsഅലനല്ലൂർ: സ്റ്റുഡൻറ് പൊലീസ് ഐ.ജിയെ വിളിച്ച് പഠിക്കാൻ ടെലിവിഷൻ സൗകര്യം ആവശ്യപ്പെട്ട യു.കെ.ജി വിദ്യാർഥിനിക്ക് ലഭിച്ചത് വൈദ്യുതി കണക്ഷനും ടി.വിയും. കൂരിമുക്ക് ചെറുമ്പാടം രാധാകൃഷ്ണൻ-സുമിത്ര ദമ്പതികളുടെ മകൾ ശ്വേത കൃഷ്ണനാണ് നാട്ടുകൽ പൊലീസ് പഠനസൗകര്യം ഏർപ്പെടുത്തിയത്.
സ്റ്റുഡൻറ് പൊലീസിെൻറ 'ചിരി' ഹെൽപ് ലൈനിൽ വിളിച്ച ശ്വേത ചുമതലയിലുള്ള ഐ.ജി വിജയനുമായി സംസാരിക്കുകയായിരുന്നു.സഹപാഠിയുടെ അമ്മയിൽനിന്നാണ് നമ്പർ ലഭിച്ചത്. തുടർന്ന് ഐ.ജി വിജയൻ നാട്ടുകൽ പൊലീസിന് വിവരം കൈമാറി. വീട് സന്ദർശിച്ച പൊലീസ്, സമീപ വീട്ടിലെ പത്താം ക്ലാസ് വിദ്യാർഥിനിക്കും പഠന സൗകര്യമോ വൈദ്യുതി കണക്ഷനോ ഇല്ലെന്ന് മനസ്സിലാക്കി. നാട്ടുകൽ ജനമൈത്രി പൊലീസ് അലനല്ലൂർ വി. വൺ കൂട്ടായ്മയുമായും നാട്ടുകൽ ലയൺസ് ക്ലബുമായും സഹകരിച്ചാണ് ഉപകരണങ്ങൾ കൈമാറിയത്.
പത്താം തരത്തിൽ പഠിക്കുന്ന കീർത്തന എന്ന കുട്ടിയുടെ വീട്ടിലും വൈദ്യുതിയില്ലെന്ന് ശ്രദ്ധയിൽപെട്ട നാട്ടുകൽ പൊലീസ് ശ്രീകൃഷ്ണപുരം കെ.എസ്.ഇ.ബി അധികൃതരു;മായി ബന്ധപ്പെട്ട് വൈദ്യുതിയും ടി.വിയും എത്തിച്ചു. നാട്ടുകൽ എസ്.ഐ അനിൽ മാത്യു, ജനമൈത്രി ബീറ്റ് ഓഫിസർ ഗിരീഷ്, സജീഷ്, റഷീദ്, രമേഷ്, മെംബർ രമണി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.