അലനല്ലൂരിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsഅലനല്ലൂർ: അലനല്ലൂർ ടൗണിലും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷം. സ്കൂളുകളിലേക്കും മദ്റസകളിലേക്കും കുട്ടികൾ ഭീതിയോടെയാണ് പോകുന്നത്. അടുത്തിടെ രണ്ടുപേർക്ക് കടിയേറ്റിരുന്നു. അലനല്ലൂർ ടൗണിൽ ബസ് യാത്രക്ക് വേണ്ടി അതിരാവിലെ എത്തുന്ന യാത്രക്കാരിൽ പലരും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്.
തെരുവ് വിളക്കുകൾ മിക്കവാറും കത്താത്തതിനെത്തുടർന്ന് രാത്രി സമയങ്ങളിൽ അലനല്ലൂർ ടൗൺ ഇരുട്ടിലാണ്. ഇരുട്ടിൽ നായ്ക്കൾ വരുന്നത് കാണാൻ കഴിയാത്തതും പ്രയാസപ്പെടുത്തുന്നു. പാലക്കാഴി, കണ്ണംകുണ്ട്, വഴങ്ങല്ലി, ഉങ്ങുംപടി, പാക്കത്ത് കുളബ്, എസ്റ്റേറ്റുംപടി, കൂമൻചിറ, കാട്ടുകുളം, അയ്യപ്പൻകാവ്, കലങ്ങോട്ടരി തുടങ്ങിയ പ്രദേശങ്ങളിലും തെരുവുനായ് ശല്യം ഏറെയാണ്. പരിഹാരമായി വന്ധ്യംകരണം നടപടി മാത്രമാണ് പഞ്ചായത്തിന് ചെയ്യാനുള്ളത്.
ഇതിനുള്ള എ.ബി.സി സെന്റർ നടത്താനുള്ള സ്ഥല സൗകര്യമില്ലാത്തതിനാൽ താലൂക്ക് തലത്തിൽ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിക്കുകയും തച്ചമ്പാറ പഞ്ചായത്ത് സ്ഥലം കണ്ടെത്തുകയും ഓരോ പഞ്ചായത്തും അഞ്ച് ലക്ഷം രൂപ വകയിരുത്തുകയും ചെയ്തെങ്കിലും പദ്ധതി നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.