വേനൽ കടുത്തു; വറ്റിവരണ്ട് വെള്ളിയാർ
text_fieldsഅലനല്ലൂർ (പാലക്കാട്): വേനൽ കടുത്തതോടെ വെള്ളിയാർ പുഴ വറ്റിവരണ്ടു. നീരൊഴുക്ക് നിലച്ച പുഴയുടെ പല ഭാഗവും ഇപ്പോൾ മരുഭൂ സമാനമാണ്. വേനലിനെ അതിജീവിക്കാൻ പുഴക്ക് കുറുകെ നിർമിച്ച താത്കാലിക തടയണകളിലും വെള്ളം കുറവാണ്.
പുഴയിൽ മണലും കല്ലും മാത്രമാണിപ്പോൾ തെളിഞ്ഞു കാണുന്നത്. ഒന്നിലധികം തവണ വേനൽ മഴ ലഭിച്ചെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. അലനല്ലൂർ, കോട്ടോപ്പാടം പഞ്ചായത്തുകളുടെ പ്രധാന ജലസ്രോതസ്സായ പുഴയിൽ നിരവധി കുടിവെള്ള പദ്ധതികളാണുള്ളത്. മാത്രമല്ല, പുഴയെ ആശ്രയിച്ച് കഴിയുന്ന കർഷകരും പ്രതിസന്ധിയിലാണ്.
വീടുകളിലെ വെള്ളത്തിന്റെ തോതും കുറഞ്ഞതോടെ അലക്കാനും കുളിക്കാനുമായി ഒട്ടേറെ പേരാണ് പുഴയിൽ എത്താറുള്ളത്. പുഴയിൽ വൻതോതിൽ മണലും ചളിയും കെട്ടിക്കിടക്കുന്നതാണ് വെള്ളം ഇത്തരത്തിൽ വറ്റാൻ കാരണമാകുന്നതെന്ന് സമീപവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.