ജനമൈത്രി പൊലീസിെൻറ കൈത്താങ്ങ്; റഫീക്കിന് ഇത് രണ്ടാം വരവ്
text_fieldsഅലനല്ലൂർ: വാഹനാപകടത്തെ തുടർന്ന് കിടപ്പിലായ 25കാരന് കൈത്താങ്ങായി നാട്ടുകൽ ജനമൈത്രി പൊലീസ്. അഞ്ചു വർഷമായി കിടപ്പിലായ കോട്ടോപ്പാടം പെരിമ്പടാരി സ്വദേശി ചോലയിൽ റഫീക്കാണ് ജനമൈത്രി പൊലീസിെൻറ തണലിൽ വീണ്ടും ആരോഗ്യ ജീവിതത്തിലേക്ക് പിച്ചവെച്ച് തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജനമൈത്രി പൊലീസ് അംഗങ്ങളായ എം. ഗിരീഷും ഇ.ബി. സജീഷും ഗൃഹസന്ദർശനത്തിനായി റഫീക്കിെൻറ വീട്ടിലെത്തുന്നത്. മകെൻറ ദയനീയാവസ്ഥയും ബുദ്ധിമുട്ടുകളും മാതാവ് റംല നിറ കണ്ണുകളോടെ ഇവരുടെ ശ്രദ്ധയിൽപ്പെടുത്തി. മകന് വിദഗ്ധ ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന റംലയുടെ ആവശ്യത്തിന് മുന്നിൽ ഗിരീഷിനും സജീഷനും മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല.
റഫീഖിന് എങ്ങനെ വിദഗ്ധ ചിത്സ നൽകാം എന്ന അന്വേഷണത്തിലാണ് തിരുവിഴാംകുന്നിലെ അക്യുപങ്ചർ ക്ലിനിക്കിലെ തെറപ്പിസ്റ്റായ കെ. യൂനിസ് സലീമിനെ സമീപിക്കുന്നത്. റഫീഖിന് ആവശ്യമായ ചികിത്സ സൗജന്യമായി നൽകാമെന്ന് യൂനിസ് സലീം അറിയിച്ചതോടെയാണ് റഫീക്കിെൻറ രണ്ടാം വരവിന് തുടക്കമാകുന്നത്. തുടർന്ന് മേയ് മാസം ആദ്യവാരം മുതൽ കെ. യുനിസ് സലീമും എം.എ. സൈബുന്നിസയും ചേർന്ന് അക്യുപങ്ചർ ചികിത്സ ആരംഭിച്ചു.
ചികിത്സ തുടങ്ങി ദിവസങ്ങൾക്കകം തന്നെ റിഫീഖിെൻറ ആരോഗ്യ സ്ഥിതിയിൽ മാറ്റം വന്നു. ഒരു മാസമായപ്പോഴേക്കും പരസഹായമില്ലാതെ നടന്നു തുടങ്ങി. റഫീഖിന് തുടർന്നും ചികിത്സ ലഭ്യമാക്കാൻ പൊലീസ് തയാറാണെന്ന് ആരോഗ്യസ്ഥിതി അന്വേഷിക്കുന്നതിന് കഴിഞ്ഞ ദിവസം വീട്ടിലെത്തിയ നാട്ടുകൽ സി.ഐ ഹിദായത്തുല്ല മാമ്പ്ര പറഞ്ഞു. ആരോഗ്യ സ്ഥിതിയിൽ മാറ്റമുണ്ടെന്നും തുടർ ചികിത്സയോടെ റഫീഖ് പൂർണ ആരോഗ്യവനാകുമെന്നാണ് പ്രതീക്ഷയെന്നും തെറപ്പിസ്റ്റ് കെ. യുനിസ് സലീം പറഞ്ഞു.
വയറിങ് ജോലി ചെയ്തിരുന്ന റഫീഖിന് 2015ലാണ് അലനല്ലൂർ അത്താണി പടിയിൽവെച്ച് അപകടം സംഭവിക്കുന്നത്. റഫീഖ് ഓടിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നാല് മാസത്തോളം വെൻറിലേറ്ററിലായിരുന്നു. തുടർന്ന് മരുന്നും ഫിസിയോതെറപ്പിയുമായി ചികിത്സ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ കഴിഞ്ഞ മൂന്നു വർഷമായി ഫിസിയോതെറപ്പി മുടങ്ങി. അലനല്ലൂർ ഗവ. ആശുപത്രിയിൽനിന്ന് എല്ലാ മാസവും ആരോഗ്യ സ്ഥിതി പരിശോധനക്കായി ഡോക്ടർ എത്തുന്നത് മാത്രമായിരുന്നു ഇവരുടെ ആശ്വാസം. ചികിത്സ തുടരാനായി എന്ത് ചെയ്യുമെന്ന ആശങ്ക തുടരുേമ്പാഴാണ് ജനമൈത്രി പൊലീസ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.