വികസനം കാതോർത്ത് ഉപ്പുകുളം മലയോര മേഖല
text_fieldsഅലനല്ലൂർ: വിനോദ സഞ്ചാരത്തിന് വലിയ സാധ്യത നിലനിൽക്കുന്ന എടത്തനാട്ടുകര ഉപ്പുകുളം മലയോര പ്രദേശം വികസനം കാത്തുകഴിയുന്നു. പ്രകൃതി ഒരുക്കിയ മനോഹര കാഴ്ചകൾ കാണാൻ ഇവിടെ എത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്.
ആനപ്പാറ, വട്ടമല എന്നിവയാണ് സന്ദർശകരുടെ ഇഷ്ട ഇടം. സൂര്യോദയവും അസ്തമയവും കാണാൻ ഇവിടെ എത്തുന്നവർ നിരവധിയാണ്.
ആനപ്പാറ ആദ്യമേ അറിയപ്പെട്ടിരുന്നെങ്കിലും ഈ ലോക്ഡൗൺ കാലത്താണ് വട്ടമല രംഗപ്രവേശനം ചെയ്തത്. ലോക്ഡൗണിെൻറ വിരസതയിൽ പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള യാത്രയിലാണ് വട്ടമല അറിഞ്ഞ് തുടങ്ങിയത്. എടത്തനാട്ടുകര-കരുവാരകുണ്ട് റോഡിലെ ഓലപ്പാറയിൽനിന്ന് 15 മിനിറ്റുകൾക്കകം നടന്ന് മലമുകളിലെത്താം. മലമുകളിലെ കാഴ്ചകൾ എവരുടെയും മനംകവരും. സൂര്യാസ്തമയ സമയത്ത് ആകാശം ചുവന്ന് പരക്കുന്നതും ഇവിടെ ആകർഷണ കാഴ്ചയാണ്.
കുടുംബസമേതം ഇവിടെ എത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്. മഴ പെയ്താൽ അടഭാഗത്തുനിന്നും ഉയർന്ന് പൊങ്ങുന്ന കോടമഞ്ഞും ആനന്ദ കാഴ്ചയാണ്. പ്രദേശത്ത് വിനോദ സഞ്ചാരത്തിനുള്ള വലിയ സാധ്യതയാണ് നിലനിൽക്കുന്നത്. പ്രദേശത്തെ മലയോര പാത കൂടി യാഥാർഥ്യമാകുന്നതോടെ ഏതാനും ദൂരത്തിൽ സ്ഥിതിചെയ്യുന്ന വട്ടമല, ആനപ്പാറ, വട്ടമല, കോട്ടമല, വെള്ളച്ചാട്ടപ്പാറ എന്നിവയെ കോർത്തിണക്കിയാൽ അലനല്ലൂരിെൻറ വിനോദസഞ്ചാര മേഖലയിൽ കുതിച്ചുചാട്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.