വേനൽ കനക്കും മുമ്പേ വെള്ളിയാർ വറ്റുന്നു
text_fieldsഅലനല്ലൂർ: മേഖലയിൽ ചെറുതും വലുതുമായ തോടുകൾ മിക്കതും വറ്റിയതോടെ വെള്ളിയാറും വർൾച്ച ഭീഷണിയിൽ. തടയണ കെട്ടി വെള്ളം നിലനിർത്തിയില്ലെങ്കിൽ ബാക്കി വെള്ളവും ഉടൻ വറ്റും. മഴക്കാലത്ത് കവിഞ്ഞൊഴുകുന്ന പുഴ നാൾക്കുനാൾ ശോഷിച്ച് വരികെയാണ്. നിരവധി കുടിവെള്ള പദ്ധതികൾക്ക് വെള്ളം നൽകുന്ന പുഴയാണിത്. എന്നാൽ മദ്ധ്യഭാഗത്ത് പോലും നിലവിൽ വെള്ളമില്ല.
ഏക്കർകണക്കിന് കൃഷി ഭൂമിയിലേക്ക് യഥേഷ്ടം വെള്ളം നൽകിയിരുന്ന വെള്ളിയാറിലെ ജലസമ്പത്ത് കുറയുന്നത് കർഷക മനസ്സിലും ആശങ്കയേറ്റുകയാണ്. പ്രളയ സമയത്ത് അടിഞ്ഞ് കൂടിയ മണ്ണും ചളിയും പൂർണമായി നീക്കാത്തതും കൈയേറ്റവുമെല്ലാം പുഴയുടെ അതിജീവനത്തിന് ഭീഷണിയാവുന്നുണ്ട്.
വിഷയത്തിൽ അതികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഇല്ലാത്തതും തിരിച്ചടിയായി.
പുഴയിലെ ജലനിരപ്പ് താഴുന്നതോടെ സമീപത്തെ നൂറ് കണക്കിന് വീടുകളിലെ കിണറുകളിലും വെള്ളമില്ലാത്ത സ്ഥിതിയുണ്ടാകും. നീരൊഴുക്ക് നിലക്കും മുമ്പ് വെള്ളിയാറിൽ കുറുകെ അനുയോജ്യമായ സ്ഥലങ്ങളിൽ തടയണകൾ നിർമിക്കണമെന്നാണ് പൊതുജനാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.