ട്രാൻസ്ഫോർമറിന് ആര് വേലി കെട്ടും?
text_fieldsഅലനല്ലൂർ: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷവും എടത്തനാട്ടുകര ചളവ ഗവ. യു.പി സ്കൂളിന് സമീപമുള്ള ട്രാൻസ്ഫോമറിന് സംരക്ഷണവേലി നിർമിച്ചില്ല. പ്രീപ്രൈമറി മുതൽ ഏഴാം തരംവരെയുള്ള അറുനൂറോളം വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്. വാഹനത്തിരക്കുകൾക്കിടയിൽ കുരുന്നുകൾ ട്രാൻസ്ഫോമറിന് തൊട്ടുനടക്കേണ്ട അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്.
ഇത് അപകടകരമാണ്. രക്ഷിതാക്കളും അധ്യാപകരും ഏറെ ഭീതിയിലാണ്. അപകടം സംഭവിച്ചിട്ടേ സംരക്ഷണ വേലി നിർമിക്കുകയുള്ളൂ എന്ന മട്ടിലാണ് വൈദ്യുത വകുപ്പിന്റെ സമീപനമെന്ന് നാട്ടുകാർ പറയുന്നു. ട്രാൻസ്ഫോർമറിന് ചുറ്റും സംരക്ഷണവേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ചളവ ഗവ. യു.പി സ്കൂൾ പി.ടി.എ വൈദ്യുത വകുപ്പിനും ഗ്രാമപഞ്ചായത്തിനും നിവേദനം നൽകിയെങ്കിലും ഫലം ഉണ്ടായില്ല.
പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിൽ നിവേദനം സമർപ്പിച്ചിരുന്നു. സംരക്ഷണവേലി നിർമാണം പരിഗണനയിലുണ്ട് എന്ന് മറുപടി കിട്ടിയതല്ലാതെ ഇതുവരെ വേലി സ്ഥാപിക്കാൻ നടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.