സ്ഫോടകവസ്തു കടിച്ച് കാട്ടാന െചരിഞ്ഞ കേസ്: രണ്ടാം പ്രതിയുമായി തെളിവെടുപ്പ് നടത്തി
text_fieldsഅലനല്ലൂർ: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ഗർഭിണിയായ കാട്ടാന സ്ഫോടകവസ്തു കടിച്ച് െചരിഞ്ഞ സംഭവത്തില്‍ കീഴടങ്ങിയ രണ്ടാം പ്രതി ഒതുക്കുംപുറത്ത് റിയാസുദ്ദീനെ വനം വകുപ്പ് കാപ്പുപറമ്പിലും അമ്പലപ്പാറയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ചളിക്കല്‍ എസ്റ്റേറ്റ്, കാട്ടാന െചരിഞ്ഞ വെള്ളിയാര്‍ പുഴയിലെ തെയ്യക്കുണ്ട് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച തെളിവെടുപ്പ് ഉച്ചയോടെയാണ് അവസാനിച്ചത്. കാട്ടാന െചരിഞ്ഞ കേസില്‍ രണ്ടാം പ്രതിയുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായതായും ഒരാള്‍ കൂടി പിടിയിലാകാനുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം. ശശികുമാര്‍ പറഞ്ഞു.
ഒളിവില്‍ കഴിയുകയായിരുന്ന റിയാസുദ്ദീന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ കീഴടങ്ങിയത്. പൊലീസ്, വനം വകുപ്പ് വിഭാഗങ്ങളുടെ കേസില്‍ ഈ മാസം 30 വരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. വനം വകുപ്പിെൻറ കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി വ്യാഴാഴ്ചയാണ് മൂന്ന് ദിവസത്തെ കാലാവധിയില്‍ കസ്റ്റഡിയില്‍ വാങ്ങിയത്. അഗളി റേഞ്ച് ഓഫിസര്‍ രാമചന്ദ്രന് മുട്ടില്‍, തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എം. ശശികുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ യു. ജയകൃഷ്ണന്, പി. ദിലീപ് കുമാര്‍, തിരുവിഴാംകുന്ന്, പാലക്കയം സ്റ്റേഷനുകളിലെ വനപാലകര്‍, ൈഫ്ലയിങ് സ്ക്വാഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്.
കസ്റ്റഡി കാലാവധി തീരുന്ന ശനിയാഴ്ച വൈകീട്ട് മൂന്നോടെ റിയാസുദ്ദീനെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2020 മേയ് 27നാണ് അമ്പലപ്പാറ വെള്ളിയാര്‍ പുഴയില്‍ തെയ്യംകുണ്ടില്‍ കാട്ടാന െചരിഞ്ഞത്. പുഴുവരിക്കുന്ന മുറിവുമായി രണ്ട് ദിവസത്തോളം പുഴയില്‍ നിലയുറപ്പിച്ച കാട്ടാന ചികിത്സ ലഭിക്കാതെയാണ്ൈചരിഞ്ഞത്. കേസില്‍ മൂന്നാം പ്രതി വില്സന് സംഭവ സമയത്ത് തന്നെ പിടിയിലായിരുന്നു. റിയാസുദ്ദീെൻറ പിതാവും ഒന്നാം പ്രതിയുമായ അബ്ദുല്‍ കരീം ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.