തിരുവിഴാംകുന്നിൽ കാട്ടാന വിളയാട്ടം; 200 വാഴകൾ നശിച്ചു
text_fieldsഅലനല്ലൂർ: തിരുവിഴാംകുന്ന് നാലുശ്ശേരിക്കുന്നിൽ കാട്ടാനകളുടെ ആക്രമണത്തിൽ വ്യാപകമായി വാഴ കൃഷി നശിച്ചു. വെള്ളാരംകോട് പാടത്തെ മാട്ടായി രാമകൃഷ്ണന്റെ 200ഓളം വാഴകളാണ് നശിപ്പിച്ചത്. നശിപ്പിച്ചതിലേറെയും കുലച്ച വാഴകളാണ്. തിങ്കളാഴ്ച പുലർച്ച ഒന്നോടെയാണ് ഇവിടെ കാട്ടാനകളിറങ്ങിയത്. ഓണ വിപണി ലക്ഷ്യമാക്കി ഇറക്കിയ കൃഷിയാണ് നശിച്ചത്.
കാൽപാടുകളുടെ അടിസ്ഥാനത്തിൽ രണ്ട് ആനകളാണ് കൃഷിയിടത്തിലെത്തിയെതെന്നാണ് നിഗമനം. പാട്ടഭൂമിയിൽ വായ്പയെടുത്താണ് കൃഷിയിറക്കിയത്. തുടക്കത്തിൽ ഭീമമായ നഷ്ടമാണ് വന്നത്. അർഹമായ നഷ്ടപരിഹാരം ബന്ധപ്പെട്ടവർ തരണമെന്ന് രാമകൃഷ്ണൻ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷവും ഇതേസമയം ആനകൾ ഇവിടെ എത്തിയിരുന്നു.
അന്ന് രാമകൃഷ്ണന്റെ 500 വാഴകൾ നശിപ്പിച്ചു. നഷ്ടപരിഹാരത്തിനായി ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.