കാറ്റും മഴയും; എടത്തനാട്ടുകരയിൽ കനത്ത നാശം
text_fieldsഅലനല്ലൂർ: കാറ്റും മഴയിലും എടത്തനാട്ടുകര മേഖലയിൽ കനത്ത നാശം. മരങ്ങൾ പൊട്ടി വീണ് നിരവധി വൈദ്യുത കാലുകൾ നിലംപൊത്തി.അലനല്ലൂർ കെ.എസ്.ഇ.ബി ഓഫിസ് പരിധിയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ച പുലർച്ചയുമായി നിരവധി പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകളും കാലുകളും പൊട്ടി വീണ് വൈദ്യുത വിതരണം താറുമാറായി. മേഖലയിലെ കൂടുതൽ പ്രദേശങ്ങളിൽ വൈദ്യുത ലൈനുകൾ പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്.
തൊഴിലാളികളുടെ കുറവ് കാരണം മേലാറ്റൂർ, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിൽനിന്ന് കരാർ തൊഴിലാളികളെ എത്തിച്ചാണ് പ്രവൃത്തി നടക്കുന്നത്. ഒരു ദിവസമായി വൈദ്യുതി വിതരണം നിലച്ചിട്ട്. എപ്പോൾ വൈദ്യുതി എത്തിക്കാനാകുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ് കെ.എസ്.ഇ.ബി ജീവനക്കാർ.
വെള്ളിയാഴ്ച പുലർച്ചെയും വ്യാഴാഴ്ച അർധരാത്രിയിലും പടിക്കപ്പാടം, ചളവ പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകളും കാലുകളും റോഡുകളിലേക്ക് നിലം പൊത്തിയിരുന്നു. കോട്ടപ്പള്ള പൊൻപാറ റോഡിൽ എട്ട് മണിക്കൂറിലധികം നേരമാണ് ഗതാഗതം തടസ്സപ്പെട്ടത്. ഒരു എച്ച്.ടി പോസ്റ്റും നാല് എൽ.ടി പോസ്റ്റും പൊട്ടിവീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.