ആലത്തൂർ ബ്ലോക്ക്: തൊഴിലുറപ്പിൽ ചെലവഴിച്ചത് 43 കോടി
text_fieldsആലത്തൂർ: തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ മികവ് നേടി ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്. കോവിഡ് കാലത്ത് 20,409 കുടുംബങ്ങൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 26,83,38,000 രൂപ പദ്ധതിയിലൂടെ വേതനമായി നൽകി.
ഒരു കുടുംബത്തിന് ലഭിച്ച ശരാശരി തൊഴിൽ ദിനങ്ങൾ 45 ആണ്. അതിൽ 100 ദിവസം തൊഴിൽ ലഭിച്ചത് 1332 പേർക്ക് മാത്രം. പട്ടികവർഗ കുടുംബങ്ങളുടെ എണ്ണത്തിലും വർധനയുണ്ട്. നേരത്തേയുണ്ടായിരുന്ന 80ൽ നിന്ന് 147 ആയി വർധിപ്പിക്കാൻ സാധിച്ചു.
അവർക്കായി 7,789 തൊഴിൽ ദിനങ്ങളും ലഭിച്ചു. നേരത്തേ രണ്ട് കുടുംബങ്ങൾക്കാണ് പട്ടികവർഗ വിഭാഗത്തിൽ 100 തൊഴിൽ ദിനങ്ങൾ ലഭിച്ചതെങ്കിൽ കഴിഞ്ഞ വർഷം അത് 32 ആയി ഉയർന്നു.
ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 24 കുളങ്ങളും 10 കിണറുകളും നിർമിച്ചു. 23 കിണറുകളിൽ റീചാർജ് സംവിധാനവും ഏർപ്പെടുത്തി.
മൃഗസംരക്ഷണത്തിെൻറയും ക്ഷീരവികസനത്തിെൻറയും ഭാഗമായി തൊഴുത്തുകൾ 395, ആട്ടിൻ കൂടുകൾ 157, കോഴിക്കൂട് 57, രണ്ട് ഹെക്ടറിൽ തീറ്റപ്പുൽകൃഷി, അസോള ടാങ്ക് 21 എന്നിവയും മാലിന്യ സംസ്കരണത്തിനായി മിനി എം.സി.എഫ് 56, കമ്പോസ്റ്റ് പിറ്റ് 176, സോക്ക്പിറ്റ് 163 എണ്ണവും നിർമിച്ചു.
2020- 21 സാമ്പത്തിക വർഷത്തിൽ മെറ്റീരിയൽ ഇനത്തിൽ 16,57,44,000 രൂപയും വേതന ഇനത്തിൽ 26,83,38,000 രൂപയും ഉൾപ്പെടെ 43,40,82,000 രൂപയാണ് ചെലവഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.