ആലത്തൂർ തുള വീഴാത്ത ചുവപ്പുതട്ടകം
text_fieldsകമ്യൂണിസ്റ്റ് പാർട്ടിയുടെ ഉറച്ച കോട്ടയാണ് ആലത്തൂർ. താത്വികാചാര്യൻ ഇ.എം.എസിന് അഭയം നൽകിയ മണ്ഡലം. ബ്രഹ്മാനന്ദ ശിവയോഗിയെ പോലുള്ളവരുടെ പ്രവർത്തനഫലമായി നവോത്ഥാനത്തിന് പാകപ്പെട്ട മണ്ണിൽ വേരൂന്നുകയും തഴച്ചുവളരുകയും ചെയ്തത് തൊഴിലാളി വർഗ പ്രസ്ഥാനം.
ചെറുകിട കർഷകരും കർഷകത്തൊഴിലാളികളുമാണ് ഇടതിെൻറ ബഹുജനാടിത്തറ. അതുകൊണ്ടുതന്നെ എന്നും ചുവപ്പിനോടൊപ്പമാണ് മണ്ഡലത്തിെൻറ ആഭിമുഖ്യം.
1957ലെ പ്രഥമ തെരഞ്ഞെടുപ്പ് മുതൽ ഒരിക്കൽ ഒഴികെ ഇടതിനെ മാത്രമേ മണ്ഡലം തുണച്ചിട്ടുള്ളൂ. 1991ലാണ് കൈപിഴ പോലെ മണ്ഡലം ഇടതിനെ കൈവിട്ടത്.
സി.പി.എമ്മിലെ വി. സുകുമാരൻ അന്ന് കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥിനോട് അടിയറവ് പറഞ്ഞത് 338 വോട്ടുകൾക്ക്. ഈ സാഹചര്യം കോൺഗ്രസുകാരിൽ വലിയ ആവേശമുണർത്തിയെങ്കിലും1996ൽ മണ്ഡലം വീണ്ടും ഇടതോരം ചേർന്നു. 1991നുശേഷം മണ്ഡലത്തിൽ മത്സരിച്ചത് കൂടുതലും യു.ഡി.എഫിലെ മറ്റു ഘടകകക്ഷികൾ ആയിരുന്നു.
1957 മുതൽ മണ്ഡലത്തെ പ്രതിനീധികരിച്ചത് ആലത്തൂർ ആർ. കൃഷ്ണനിൽ തുടങ്ങി കെ.ഡി. പ്രസേനൻ വരെയുള്ള കമ്യൂണിസ്റ്റ് നേതാക്കളാണ്. ഇ.എം.എസ്, സി.ടി. കൃഷ്ണൻ, സി.കെ. രാജേന്ദ്രൻ, വി. ചെന്താമരാക്ഷൻ, എം. ചന്ദ്രൻ എന്നിവർ വിവിധ കാലയളവുകളിൽ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
1977ൽ ഇ.എം.എസ് മത്സരിച്ചപ്പോഴും 1991ലും ഒഴികെ, ഈഴവ സമുദായക്കാരെയാണ് ഇവിടെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥികളായി പരീ
ക്ഷിച്ചത്.
1991ൽ മണ്ഡലം കൈവിട്ടതിന് കാരണമായി ഇടത് സ്ഥാനാർഥിയുടെ സാമുദായിക പശ്ചാത്തലവും പറയുന്നവരുണ്ട്. 1977ൽ മത്സരിച്ച ഇ.എം.എസിന് മണ്ഡലത്തിൽ ലഭിച്ച ഭൂരിപക്ഷം 1999 വോട്ടുകൾ മാത്രം.
ഇ.എം.എസിന് അന്ന് കടുത്ത എതിരാളിയായത് കോൺഗ്രസ് നേതാവും മുൻ എം.പിയുമായ വി.എസ്. വിജയരാഘവനായിരുന്നു. പിന്നീട് ഇടതുനിരയിലെ പ്രമുഖർ ആരുംതന്നെ, സുരക്ഷിത മണ്ഡലം ആയിട്ടും ആലത്തൂർ തിരഞ്ഞെടുക്കുകയുണ്ടായില്ല.
നിയമസഭയിലൂടെ
2011
എം. ചന്ദ്രൻ (സി.പി.എം) 66977
അഡ്വ. കെ. കുശലകുമാർ (കേരള കോൺഗ്രസ് എം) 42236
കെ.എ. സുലൈമാൻ (ബി.ജെ.പി) 5460
ഭൂരിപക്ഷം 24741
2016
കെ.ഡി. പ്രസേനൻ (സി.പി.എം) 71206
അഡ്വ. കെ. കുശലകുമാർ (കേരള കോൺഗ്രസ് എം) 35140
എം.പി. ശ്രീകുമാർ (ബി.ജെ.പി) 19610
ഭൂരിപക്ഷം 36060.
2019 ലോക്സഭ
രമ്യ ഹരിദാസ് (യു.ഡി.എഫ്) 73120
പി.കെ. ബിജു (എൽ.ഡി.എഫ്) 50407
ടി.വി. ബാബു (എൻ.ഡി.എ) 6951
ഭൂരിപക്ഷം 22713
തദ്ദേശം 2020
ഗ്രാമപഞ്ചായത്ത് കക്ഷി നില
കിഴക്കഞ്ചേരി-22
എൽ.ഡി.എഫ്-19
യു.ഡി.എഫ്-3
വണ്ടാഴി-19
എൽ.ഡി.എഫ്-11
യു.ഡി.എഫ്-7
ബി.ജെ.പി-1
മേലാർക്കോട്-16
എൽ.ഡി.എഫ്-9
യു.ഡി.എഫ്-6
ബി.ജെ.പി-1
ആലത്തൂർ-16
എൽ.ഡി.എഫ്-13
യു.ഡി.എഫ്-2
വെൽഫെയർ പാർട്ടി-1
എരിമയൂർ-18
എൽ.ഡി.എഫ്-14
യു.ഡി.എഫ്-4
തേങ്കുറുശ്ശി-17
എൽ.ഡി.എഫ്-11
യു.ഡി.എഫ്-3
ബി.ജെ.പി-3
കുഴൽമന്ദം-17
എൽ.ഡി.എഫ്-8
യു.ഡി.എഫ്-8
ബി.ജെ.പി-1
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് 15
എൽ.ഡി.എഫ്-15
ജില്ല പഞ്ചായത്ത് ഡിവിഷൻ
ആലത്തൂർ-എൽ.ഡി.എഫ്
തരൂർ-എൽ.ഡി.എഫ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.