പ്രവർത്തന മികവ്; ആലത്തൂർ പൊലീസ് സ്റ്റേഷൻ രാജ്യത്ത് അഞ്ചാമത്
text_fieldsആലത്തൂർ: രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുകളിൽ അഞ്ചാം സ്ഥാനം ആലത്തൂർ പോലീസ് സ്റ്റേഷന് സ്വന്തം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തലിലാണ് അവസാനഘട്ടത്തില്‍ എത്തിയ 76 സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷന് നേട്ടം കൈവരിച്ചത്. കുറ്റാന്വേഷണം, ക്രമസമാധാന പാലനം, അടിസ്ഥാന സൗകര്യങ്ങള്‍, സ്റ്റേഷനിൽ വരുന്നവരോടുള്ള പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ സ്വീകരിച്ച നടപടി.
കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍ എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളും എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മികച്ച പോലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്.
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂര്‍ സിറ്റിയിലെ വളപട്ടണം എന്നീ പോലീസ് സ്റ്റേഷനുകൾ മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 പോലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.