മാലിന്യം നിറഞ്ഞ് ആലത്തൂർ ഖരമാലിന്യ പ്ലാന്റ്; ആരോഗ്യ ഭീഷണി
text_fieldsആലത്തൂർ: ഗ്രാമപഞ്ചായത്തിന്റെ വീഴ്മല ഭാഗത്തെ കാട്ടുശ്ശേരിയിലുള്ള ഖരമാലിന്യ സംസ്കരണ യൂനിറ്റിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയത് ആരോഗ്യഭീഷണി.
വീടുകളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്നവ തരംതിരിച്ച് ഖരമാലിന്യം ജൈവവളമാക്കിയും പ്ലാസ്റ്റിക് മാലിന്യം മറ്റ് നിർമാണങ്ങൾക്ക് നൽകുന്നതുമാണ് ഇവിടെ വിഭാവനം ചെയ്ത പദ്ധതി.പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുന്നത് ഒഴിവാക്കാനുള്ള നടപടി ആലത്തൂർ ഗ്രാമ പഞ്ചായത്ത് സ്വീകരിക്കണമെന്നാണ് പൊതുജനാവശ്യം.
ആലത്തൂർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിതകർമസേനയെ നിയോഗിച്ച് പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ നടപടി വേണമെന്നാണ് ആവശ്യം. മഴക്കാലത്തിന് മുമ്പേ ചെയ്യേണ്ട പ്രവൃത്തിയാണിതെന്നും വൈകിയതിൽ പ്രതിഷേധവും യു.ഡി.എഫ് കമ്മിറ്റി രേഖപ്പെടുത്തി.
കാലതാമസം തുടരുകയാണെങ്കിൽ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. തൃപ്പാള്ളൂർ ശശി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പള്ളത്തു സോമൻ, മുസ്ലിം ലീഗ് യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ഫഹദ്, മറ്റ് നേതാക്കളായ അനീഷ്, ജബ്ബാർ, കൃഷ്ണൻകുട്ടി, സുലൈമാൻ, പ്രിയബാബു, ലത സ്വാമിനാഥൻ, കണ്ണൻ, എം. ദിലീപ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.