കോട്ടായി, പുളിനെല്ലി മേഖലയിൽ കൈയേറ്റം വ്യാപകമെന്ന് ആക്ഷേപം
text_fieldsകോട്ടായി: കോട്ടായി, പുളിനെല്ലി മേഖലയിൽ പലയിടങ്ങളിലും പൊതുസ്ഥലങ്ങളും റോഡും കൈയേറുന്നത് വ്യാപകമെന്ന് ആക്ഷേപം. റോഡ് കൈയേറ്റം ഗതാഗതത്തെ ദുഷ്കരമാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. പുളിനെല്ലി റോഡിന്റെ വശം ഉള്ളിലാക്കി വേലി കെട്ടി മറച്ചതായാണ് പരാതി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ അതിര് നിർണയിക്കുന്ന മതിൽ വ്യക്തമായിരിക്കെ, മതിലിൽനിന്ന് ഒരടിയോളം പുളിനെല്ലി റോഡിലേക്ക് ഇറക്കിയാണ് കമ്പിവേലി കെട്ടിയിട്ടുള്ളത്. ഇത്തരം കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ റോഡും പൊതുസ്ഥലങ്ങളും ഇല്ലാതാകുമെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്ത് അധികൃതരും റവന്യൂ വകുപ്പും അടിയന്തരമായി ഇടപെടണമെന്നും ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.