അയ്യംകുളത്തെ അംബേദ്കർ ഗ്രാമം പദ്ധതി; കമാനം പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ
text_fieldsകോട്ടായി: അയ്യംകുളം ഓടനിക്കാട് കോളനിയിലെ അംബേദ്കർ ഗ്രാമം പദ്ധതി പൂർത്തിച്ച് വർഷങ്ങളായിട്ടും അംബേദ്കർ ഗ്രാമ നാമകരണ കമാനം സ്ഥാപിച്ചില്ല. പതിനായിരങ്ങൾ ചെലവഴിച്ച് നിർമിച്ച കമാനത്തിന് പാതയോർത്ത് ശാശ്വതവിശ്രമം.
എ.കെ. ബാലൻ പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് പട്ടികജാതി വികസന ഫണ്ടിൽ നിന്നും അയ്യംകുളം ഓടനിക്കാട് അബേദ്ക്കർ ഗ്രാമവികസത്തിന് ഒരു കോടി രൂപ അനുവദിച്ചത്.
കോളനിയിലെ വീടുകളുടെ നവീകരണം, ശുദ്ധജല ലഭ്യത, റോഡുകളുടെ നവീകരണം, വൈദ്യുതി എത്തിക്കൽ തുടങ്ങിയ സർവതോന്മുഖ വികസനം ലക്ഷ്യമിട്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇതിൽ റോഡുകളുടെ പണി, ശുദ്ധജല ലഭ്യത, വൈദുതി എന്നിവ മുഴുവൻ പൂർത്തീകരിച്ചിട്ടുണ്ട്. വീടുകളുടെ നവീകരണം ഇനിയും പൂർത്തീകരിക്കാനുണ്ട്. പദ്ധതിയുടെ ഭാഗമായി കോളനിയുടെ പ്രവേശന കവാടത്തിൽ അംബേദ്കർ ഗ്രാമം എന്നെഴുതിയ പ്രവേശന കവാടം സ്ഥാപിക്കണം. ഇതിനായി കൊണ്ടുവന്ന ബോർഡും ഇരുമ്പ് തുണുകളും അഞ്ച് വർഷമായി പാതയോരത്ത് അലക്ഷ്യമായി ഉപേക്ഷി ച്ചിരിക്കുകയാണ്. അഞ്ച് വർഷമായി മഴയും വെയിലുംകൊണ്ട്. എല്ലാം തുരുമ്പെടുത്ത് നശിച്ചു.
കമാനം ഉയരക്കൂടുതൽ കാരണം വൈദ്യതി ലൈനിൽ തട്ടുമെന്ന കാരണം പറഞ്ഞ് വൈദ്യുതി വകുപ്പ് തടസ്സപ്പെടുത്തിയതിനാലാണ് കമാനം സ്ഥാപിക്കാതിരുന്നത് എന്ന് പഞ്ചായത്ത് പ്രസിഡൻറ് എ.സതീഷ് പറഞ്ഞു.
കമാനത്തിന്റെ ഉയരം കുറച്ചാൽ വാഹനങ്ങൾക്കു കടന്നു പോകാനും വിഷമം നേരിടും ഇതിനാലാണ് അംബേദ്കർ ഗ്രാമം പദ്ധതികമാനം പാതയോരത്ത് ഉപേക്ഷിക്കേണ്ടി വന്നതെന്ന് പഞ്ചായത്തംഗം കണ്ണനും പറഞ്ഞു. പതിനായിരങ്ങൾ ചെലവഴിച്ച് നിർമിച്ച കവാടം അലക്ഷ്യമായി ഉപേക്ഷിച്ചതിന്റെ കാരണം അേന്വഷിച്ചാൽ ആർക്കും വ്യക്തമായ ഉത്തരമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.