ആംബുലൻസ് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
text_fieldsകുഴൽമന്ദം: രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞ് ഡ്രൈവറുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. നെന്മാറ കയറാടി പയ്യാങ്കോട് കോളനിയിലെ ദേവു (52), സൈനബ (37), ഡ്രൈവർ നെന്മാറ സ്വദേശി റഫീഖ് (34) എന്നിവർക്കാണ് പരിക്കേറ്റത്. കയറാടി പയ്യാങ്കോട് കോളനിയിലെ തങ്കവേലുവിന്റെയും പരിക്കേറ്റ ദേവുവിന്റെയും മകൻ മനോജുമായി ജില്ല ആശുപത്രിയിൽനിന്ന് മടങ്ങുകയായിരുന്നു.
ദേശീയപാത കുളവൻമുക്കിന് സമീപം മന്ദിരാട് വച്ച് മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട് ആംബുലൻസ് മറിയുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് 2. 45നാണ് അപകടം. പരിക്കേറ്റവരെ കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സക്ക് ശേഷം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിൽ സതീഷ് (30), മനോജ് (30), സുരേന്ദ്രൻ (36) എന്നിവരും ഉണ്ടായിരുന്നു. ഇവർക്ക് കാര്യമായ പരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.