ആനക്കര വടക്കത്ത്പ്പടി-മേപ്പാടം റോഡ് തകര്‍ന്നു
text_fieldsആനക്കര: ആനക്കര വടക്കത്ത്പ്പടി-മേപ്പാടം റോഡ് തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയോടെയാണ് തകര്‍ച്ച പൂർണമായത്. മാസങ്ങള്‍ക്ക് മുമ്പ് റീ ടാറിങ്ങ് നടത്തിയ റോഡ് മൂന്നാം ദിവസം പെയ്ത മഴയില്‍ തന്നെ തകര്‍ന്നിരുന്നു. 185 മീറ്റര്‍ റോഡാണ് ടാറിങ്ങ് നടത്തിയത്. 12ാം വാര്‍ഡില്‍പ്പെട്ട റോഡിന്റെ ടാറിങ്ങിന് നാലര ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്.
റീടാറിങ്ങ് സമയത്ത് തന്നെ ഇതിലെ അഴിമതിയെക്കുറിച്ച് നാട്ടുകാര്‍ പരാതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. പഞ്ചായത്ത് എൻജിനിയറുടെ സാന്നിധ്യത്തിൽ നടന്ന ടാറിങ്ങാണിത്. വര്‍ഷങ്ങളുടെ മുറിവിളിക്കൊടുവിലാണ് വാര്‍ഡ് മെമ്പര്‍ പി.സി. രാജു മുന്‍കൈയെടുത്ത് റോഡിന്റെ റീടാറിങ്ങിന് ഫണ്ട് അനുവദിച്ചത്. റോഡ് തകര്‍ന്നതോടെ വാര്‍ഡ് മെമ്പര്‍ അടക്കം നാട്ടുകാര്‍ പരാതിയുമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇനി ടാറിങ്ങ് നടത്തിയത് മുഴുവന്‍ നീക്കം ചെയ്ത് പുതുതായി റീടാറിങ്ങ് നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം കരാറുകാരനില്‍നിന്നും എൻജിനീയറില്‍നിന്നും റോഡിന്റെ ടാറിങ്ങിന് ചിലവഴിച്ച തുക ഈടാക്കണമെന്നും മറ്റൊരു കരാറുകാരനെക്കൊണ്ട് റോഡ് വീണ്ടും റീടാറിങ്ങ് നടത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം കോടതിയെ സമീപിക്കാനുളള ശ്രമത്തിലാണ് നാട്ടുകാര്‍. റോഡിലൂടെ പോകുന്ന കുടിവെളള പദ്ധതിയുടെ കൂറ്റന്‍ പൈപ്പ് കൂടി പൊട്ടിയതോടെ റോഡില്‍ വൻഗര്‍ത്തം തന്നെ ഉണ്ടായിരിക്കുകയാണ്. ആനക്കര സ്വാമിനാഥ ഡയറ്റ് ലാബ് സ്കൂള്‍, ആനക്കര ഹൈസ്കൂള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.