Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAnakkarachevron_rightഗാന്ധിജിയുടെ ഓർമയിൽ...

ഗാന്ധിജിയുടെ ഓർമയിൽ ആനക്കര ഗ്രാമീണ വായനശാല

text_fields
bookmark_border
ഗാന്ധിജിയുടെ ഓർമയിൽ ആനക്കര ഗ്രാമീണ വായനശാല
cancel
camera_alt

1937 ജ​നു​വ​രി 23ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ഗാ​ന്ധി​ജി​യു​ടെ ഹ​രി​ജ​ന്‍ ആ​ഴ്ച​പ്പ​തി​പ്പി​ന്റെ പ​ക​ർ​പ്പ്

ആ​ന​ക്ക​ര: മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ജ്വ​ലി​ക്കു​ന്ന ഓ​ർ​മ​ക​ളു​മാ​യി ആ​ന​ക്ക​ര ഗ്രാ​മീ​ണ വാ​യ​ന​ശാ​ല. സ്വാ​ത​ന്ത്ര്യ സ​മ​ര വീ​ര്യം നി​ല​കൊ​ള്ളു​ന്ന ആ​ന​ക്ക​ര വ​ട​ക്ക​ത്ത് ത​റ​വാ​ടി​ന്‍റെ മ​ണ്ണി​ലാ​ണ് അ​റി​വി​ന്‍റെ പ​രി​ശീ​ല​ന​ക്ക​ള​രി​യാ​യി വാ​യ​ന​ശാ​ല​യു​ള്ള​ത്. അ​ക്കാ​ല​ത്ത് ആ​ശ​യ പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഗാ​ന്ധി​ജി​യു​ടെ ഹ​രി​ജ​ന്‍ ആ​ഴ്ച​പ്പ​തി​പ്പി​ന്റെ വ​ള​രെ പ​ഴ​യ അ​പൂ​ർ​വ കോ​പ്പി​ക​ള്‍ ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. 1937 ജ​നു​വ​രി 23ന്റെ ​പ​തി​പ്പ് മു​ത​ല്‍ ഇ​വി​ടെ​യു​ണ്ട്.

1940 മേ​യ് ഒ​മ്പ​തി​ന് ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ശി​ൽ​പി​ക​ളി​ല്‍ ഒ​രാ​ളാ​യ അ​മ്മു സ്വാ​മി​നാ​ഥ​ന്റെ അ​മ്മ അ​മ്മു അ​മ്മ​യാ​ല്‍ തു​റ​ക്ക​പ്പെ​ട്ട വാ​യ​ന​ശാ​ല ഇ​ന്ന് 80 വ​ര്‍ഷം പി​ന്നി​ടു​ക​യാ​ണ്. ആ​ന​ക്ക​ര​യു​ടെ ച​രി​ത്ര​വും ഗ്ര​ന്ഥ​ശാ​ല​യു​ടെ വ​ള​ര്‍ച്ച​യും പ​ര​സ്പ​ര പൂ​ര​ക​മാ​ണ്.

പ​ഴ​യ മ​ദി​രാ​ശി പ്ര​വി​ശ്യ​യു​ടെ ഭാ​ഗ​മാ​യി മ​ല​ബാ​റി​ല്‍ നി​ല​വി​ല്‍വ​ന്ന ലോ​ക്ക​ല്‍ ലൈ​ബ്ര​റി അ​തോ​റി​റ്റി​യു​ടെ നി​യ​മ​മ​നു​സ​രി​ച്ചാ​ണ് ഗ്ര​ന്ഥ​ശാ​ല രൂ​പം​കൊ​ണ്ട​ത്. ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​വ​ശ്യ​ത്തി​നു മാ​ത്ര​മാ​യി​ട്ടാ​ണ് ആ​ന​ക്ക​ര വ​ട​ക്ക​ത്ത് ത​റ​വാ​ട്ടി​ല്‍ നി​ന്ന് സ്ഥ​ലം അ​നു​വ​ദി​ച്ച​ത്. സം​സ്ഥാ​ന​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന അ​പൂ​ര്‍വ ഗ്ര​ന്ഥ​ങ്ങ​ള​ട​ങ്ങി​യ പു​സ്ത​ക ശേ​ഖ​രം ഇ​വി​ടെ​യു​ണ്ട്. ജി​ല്ല​യി​ലെ പു​രാ​വ​സ്തു / അ​പൂ​ര്‍വ ഗ്ര​ന്ഥ​ശേ​ഖ​ര​കേ​ന്ദ്ര​മാ​യി വ​ള​ര്‍ത്താ​ന്‍ അ​നു​യോ​ജ്യ​മാ​യ ഗ്ര​ന്ഥ​ശാ​ല​യാ​ണി​ത്.

കു​ട്ടി​മാ​ളു അ​മ്മ, എ.​വി. ഗോ​പാ​ല മേ​നോ​ന്‍ തു​ട​ങ്ങി​യ സ്വാ​ത​ന്ത്ര്യ സ​മ​ര യോ​ദ്ധ​ക്കാ​ള്‍ കൈ​യൊ​പ്പ് ചാ​ര്‍ത്തി​യ​വ അ​ട​ക്കം 15000 ത്തോ​ളം പു​സ്ത​ക​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്. അ​ര അ​ണ​യു​ടെ പു​സ്ത​കം മു​ത​ല്‍ കു​ട്ടി​കൃ​ഷ്ണ മേ​നോ​ന്റെ ‘എ​ന്റ ജ​പ്പാ​ന്‍ യാ​ത്രാ​വി​വ​ര​ണം’, ആ​ന​ക്ക​ര വ​ട​ക്ക​ത്ത് ത​റ​വാ​ട്ടി​ലു​ള്ള​വ​ര്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് കൊ​ണ്ടു​വ​ന്ന ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ള്‍, പ​ഴ​യ​കാ​ല​ത്തെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രു​ടെ കൃ​തി​ക​ള്‍ മു​ത​ൽ പു​തി​യ പു​സ്ത​ക​ങ്ങ​ള്‍ വ​രെ ഇ​വി​ടെ​യു​ണ്ട്.

പി.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​നാ​ണ് ലൈ​ബ്ര​റേ​റി​യ​ന്‍. കെ.​പി. പ്ര​ജീ​ഷ് (പ്ര​സി.), സി. ​ഗോ​പി (സെ​ക്ര.), എ.​വി. ബാ​ബു യൂ​സ​ഫ​ലി (ജോ. ​സെ​ക്ര.), ടി. ​വേ​ണു മാ​ഷ് (വൈ​സ് പ്ര​സി.), പ​ട്ടാ​മ്പി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ളാ​യ പി.​വി. സേ​തു​മാ​ധ​വ​ന്‍, എ.​വി. ഹം​സ​ത്ത​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് വാ​യ​ന​ശാ​ല പ്ര​വ​ര്‍ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:libraryanakkaraGandhi Jayanti Day
News Summary - Anakkara Village Library
Next Story