ബൈക്ക് കാണാതായി, പൊലീസിൽ പരാതി നൽകി, ഒടുവിൽ ചിരിയായി..
text_fieldsആനക്കര: നിര്‍ത്തിയിട്ട ബൈക്ക് കാണാതായതിനെ തുടർന്നുള്ള ആശങ്ക മണിക്കൂറുകൾക്ക് ശേഷം വാഹനം മാറിയെടുത്തതാണെന്നറിഞ്ഞപ്പോൾ ചിരിക്ക് വഴിമാറി. പടിഞ്ഞാറങ്ങാടിയില്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവത്തിെൻറ തുടക്കം. പടിഞ്ഞാറങ്ങാടി കരിമ്പനക്കുന്ന് സ്വദേശി പടിഞ്ഞാറങ്ങാടി സെൻററിലെ പള്ളിയുടെ പരിസരത്ത് ബൈക്ക് െവച്ച് പള്ളിയില്‍ കയറി. തിരിച്ചുവന്നപ്പോൾ ബൈക്ക് കാണാനില്ല. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് എടപ്പാള്‍ ഭാഗത്തേക്ക് ബൈക്ക് ഓടിച്ചുപോകുന്നതായി കണ്ടെത്തി. തുടര്‍ന്ന് മോഷണം പോയ കാര്യം തൃത്താല പൊലീസില്‍ അറിയിച്ചു.
രാത്രി പേത്താടെ കാണാതായത് പോലുള്ള ബൈക്ക് പള്ളിയുടെ സമീപം ഉടമസ്ഥനില്ലാതെ കണ്ടെത്തി. ഇതോടെയാണ് ആളുകൾക്ക് സംശയമുണ്ടായത്. വണ്ടി നമ്പര്‍ പരിശോധിച്ച പൊലീസ് കൊപ്പം സ്വദേശിയായ ഉടമയെ തിരിച്ചറിഞ്ഞു. പടിഞ്ഞാറങ്ങാടിയിലെ വ്യാപാരിയാണ് വാഹനയുടമ. ഇദ്ദേഹത്തിെൻറ കടയിലെ ജീവനക്കാരനാണ് പള്ളിയിൽ വന്ന ശേഷം പോകുേമ്പാൾ ബൈക്ക് മാറിയെടുത്തത്.
വാഹനം തിരിച്ചുകൊണ്ടുവെച്ചെങ്കിലും മാറിയ കാര്യം ആർക്കും മനസ്സിലായില്ല. രാത്രി പേത്താടെ കടപൂട്ടി ഇറങ്ങിയപ്പോൾ മാത്രമാണ് കൊപ്പം സ്വദേശിക്ക് വണ്ടി മാറിയിട്ടുണ്ടെന്ന് മനസ്സിലായത്. തുടർന്ന് കരിമ്പനക്കുന്ന് സ്വദേശിക്ക് വാഹനം എത്തിച്ച് നൽകി. രണ്ട് വാഹനവും ഒരേ നിറവും ഒരേ താക്കോലിട്ട് തുറക്കാൻ കഴിയുന്നതുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.