Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAnakkarachevron_rightവാർധക്യ ശയ്യയിലും...

വാർധക്യ ശയ്യയിലും അബൂബക്കറിന് കൂട്ട് അക്ഷരങ്ങള്‍

text_fields
bookmark_border
aboobacker
cancel
camera_alt

സി.​പി. അ​ബൂ​ബ​ക്ക​ര്‍

ആ​ന​ക്ക​ര: റി​ട്ട. അ​ധ്യാ​പ​ക​ന്‍ കൂ​ടി​യാ​യ അ​ബൂ​ബ​ക്ക​ർ വാ​ർ​ധ​ക്യ​ത്തി​െൻറ അ​വ​ശ​ത​ക​ൾ മ​റ​ക്കു​ന്ന​ത്​ അ​ക്ഷ​ര​ങ്ങ​​ളെ കൂ​ട്ടു​ചേ​ർ​ത്താ​ണ്. ആ​യി​രം പൂ​ർ​ണ ച​ന്ദ്ര​ൻ​മാ​രെ ക​ണ്ട നി​ര്‍വൃ​തി​യി​ലും അ​ക്ഷ​ര​ഭ്ര​മ​ത്തി​ന്​ ഒ​ട്ടും കു​റ​വി​ല്ലെ​ന്ന്​ പ​റ​യാ​ൻ അ​ഭി​മാ​ന​മാ​ണ്​ ഗ്രാ​മ​ത്തി​െൻറ സ്വ​ന്തം മാ​ഷി​ന്. ആ​യി​ര​ങ്ങ​ളെ അ​ക്ഷ​ര​ലോ​ക​ത്തേ​ക്ക്​ കൈ​പി​ടി​ച്ച സി.​പി. അ​ബൂ​ബ​ക്ക​ര്‍ പ​ട്ടി​ത്ത​റ 85ാം വ​യ​സ്സി​ലും എ​ഴു​ത്തും വാ​യ​ന​യു​മാ​യി അ​ക്ഷ​ര​ലോ​ക​ത്ത് സ​ജീ​വ​മാ​കു​ന്ന​ത്​ ഇ​ങ്ങ​നെ​യാ​ണ്​.

ക​ർ​ഷ​ക കു​ടും​ബാം​ഗ​മാ​യ അ​ബൂ​ബ​ക്ക​ർ അ​ക്ഷ​ര​ങ്ങ​ളു​ടെ ലോ​ക​ത്ത്​ എ​ത്തു​ന്ന​ത്​ പി​താ​വ് വ​ഴി​യാ​ണ്. തു​ട​ർ​ന്ന്​ അ​ധ്യാ​പ​ക പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി പ്രൈ​മ​റി അ​ധ്യാ​പ​ക​നാ​യി. വി​ര​മി​ക്കു​ന്ന​തു​വ​രെ കൃ​ഷി​യും സാ​മൂ​ഹി​ക സേ​വ​ന​വും സ്വ​ന്തം ജീ​വി​ത​ത്തോ​ട് ചേ​ർ​ത്തു​നി​ർ​ത്താ​നാ​യെ​ന്ന്​ പ​റ​യു​േ​മ്പാ​ൾ മാ​ഷി​െൻറ മു​ഖ​ത്ത്​ പ്ര​കാ​ശം. സ്വ​ന്തം ഗ്രാ​മ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന്​ പേ​രെ വാ​യ​ന​യു​ടെ ലോ​ക​ത്തേ​ക്ക് എ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. പ​ട്ടി​ത്ത​റ ബ്ര​ദേ​ഴ്സ് ലൈ​ബ്ര​റി​യ​ട​ക്കം വാ​യ​ന​ശാ​ല​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്​ അ​ബൂ​ബ​ക്ക​ർ മാ​ഷാ​ണ്.

'ഒ​ന്നി​ൽ​നി​ന്ന് വി​ര​മി​ച്ചാ​ൽ മ​റ്റൊ​ന്നി​ൽ വ്യാ​പൃ​ത​നാ​വു​ക' എ​ന്ന​താ​ണ്​ അ​ദ്ദേ​ഹ​ത്തി​െൻറ ത​ത്വം. ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷ​വും അ​ക്ഷ​ര​ലോ​ക​ത്ത് സ​ജീ​വ​മാ​യി തു​ട​രു​ന്ന​തി​ന്​ പി​ന്നി​ലെ ഉൗ​ർ​ജ​വും ഇ​താ​ണെ​ന്ന് ചോ​ദി​ക്കു​ന്ന​​വ​േ​രാ​ട്​​ മാ​ഷ്​ പ​റ​യും. വി​ര​മി​ച്ച ശേ​ഷം ക​ഥ​ക​ളും ക​വി​ത​ക​ളും ച​രി​ത്ര​വും ഒ​ക്കെ​യാ​യി സ്വ​ന്തം പേ​രി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് മൂ​ന്ന് പു​സ്ത​ക​ങ്ങ​ൾ. ജീ​വ​നേ​ക്കാ​ൾ സ്നേ​ഹി​ക്കു​ന്ന നി​ള​യു​ടെ ദു​ർ​ഗ​തി 'നി​ള​യു​ടെ നി​ര്യാ​ണം' എ​ന്ന ക​വി​ത​യി​ൽ വ​ര​ച്ചി​ട്ടി​ട്ടു​ണ്ട്​ അ​ബൂ​ബ​ക്ക​ർ. വാ​യി​ച്ചും വാ​യി​പ്പി​ച്ചും പു​തു​ത​ല​മു​റ​ക്ക്​ ആ​വേ​ശം പ​ക​ർ​ന്നും അ​ബൂ​ബ​ക്ക​ർ മാ​ഷ്​ ന​ട​ന്നു​നീ​ങ്ങു​േ​മ്പാ​ൾ ഒ​പ്പം സ​ഞ്ച​രി​ക്കു​ന്ന​ത്​ ഇൗ ​ഗ്രാ​മ​ത്തി​െൻറ ച​രി​ത്രം കൂ​ടി​യാ​ണെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യും. അ​ക്ഷ​ര​ദി​ന​ത്തി​ൽ ഒാ​ർ​മി​ക്ക​പ്പെ​ടേ​ണ്ട ഗു​രു​നാ​ഥ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:booksOld AgeNational Reading Day 2021
News Summary - books are the companion of aboobacker even in old age bed
Next Story