Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAnakkarachevron_rightഒന്നു നന്നാക്കുമോ...

ഒന്നു നന്നാക്കുമോ കാഞ്ഞിരത്താണി റോഡ് ?

text_fields
bookmark_border
ഒന്നു നന്നാക്കുമോ കാഞ്ഞിരത്താണി റോഡ് ?
cancel
camera_alt

ത​ക​ര്‍ന്ന കാ​ഞ്ഞി​ര​ത്താ​ണി-​കോ​ക്കൂ​ര്‍ റോ​ഡ്

Listen to this Article

ആനക്കര: ബജറ്റില്‍ ഇടം നേടിയിട്ടും പ്രവൃത്തി ഉദ്ഘാടനം വരെ നടത്തിയിട്ടും കാഞ്ഞിരത്താണി-കോക്കൂർ റോഡ് നവീകരണം വൈകുന്നു. പാലക്കാട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ഏറെ കാലമായി റോഡിന്‍റെ അവസ്ഥയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വാഹനങ്ങള്‍ മിക്കതും ഓട്ടം വരാതെയായി. വലിയ കുഴികളില്‍ കയറി ഇറങ്ങി വേണം വാഹനങ്ങൾക്ക് സഞ്ചരിക്കാന്‍.

ഇടക്ക് പെയ്യുന്ന മഴയില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കുഴികള്‍ കാണാതെയും അപകടം സംഭവിക്കുന്നു. തകരാത്തതായി ഒരിടം പോലുമില്ലെന്നതാണ് ഇവിടത്തെ പ്രത്യേകത. ശരിയായ വിധത്തില്‍ അഴുക്കുചാലുകള്‍ ഇല്ലാത്തതാണ് തകര്‍ച്ചക്ക് പ്രധാന കാരണം. താഴ്ന്ന ഭാഗങ്ങള്‍ ഉയര്‍ത്തി അഴുക്കുചാലുകള്‍ നിർമിച്ചിട്ട് വേണം പുതിയ പ്രവൃത്തി നടത്തേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് വകയിരുത്തുകയും പ്രവൃത്തി ഉദ്ഘാടനം നടക്കുകയും ചെയ്തിട്ട് മാസങ്ങള്‍ പിന്നിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road damaged
News Summary - call for Kanjirathani road repair
Next Story