പടിഞ്ഞാറങ്ങാടി അൻസാർ സ്കൂളിന് സി.ബി.എസ്.ഇ അംഗീകാരം
text_fieldsആനക്കര: പടിഞ്ഞാറങ്ങാടി അന്‍സാര്‍ സ്കൂളിന് സി.ബി.എസ്.ഇ അംഗീകാരം. 1990 മുതൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തനം കാഴ്ചവെച്ച അൽഫലാഹ് സ്കൂൾ ഇപ്പോള്‍ അൻസാരി ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലിരിക്കെയാണ് സി.ബി.എസ്.ഇയുടെ അംഗീകാരം ലഭിച്ചത്.
നൂതന സാങ്കേതിക മികവിനോടൊപ്പം എന്‍.സി.ഇ.ആര്.ടി സിലബസനുസരിച്ചുള്ള ഇംഗ്ലീഷ് മീഡിയം പഠനാന്തരീക്ഷവും കലാകായിക രംഗത്തെ മികവുകളും കാമ്പസ് അന്തരീക്ഷവും അമരാവതി സ്കൂൾ പ്രിൻസിപ്പൽ ഗീത ജയചന്ദ്രന്റെയും കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ ക്യാപ്റ്റൻ വി.എസ്.എം. നിർമൽ രഘുവിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാണ് അംഗീകാരം. കൂടുതല്‍ സൗകര്യങ്ങളോടെ അടുത്ത അധ്യയനവര്‍ഷം ക്ലാസുകള്‍ നടത്തുമെന്ന് അൻസാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സി.ഇ.ഒ ഡോ. നജീബ് മുഹമ്മദും പ്രിൻസിപ്പൽ ശാക്കിർ മൂസയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.