അധ്യാപകർ നിറഞ്ഞ് ചെറിയത്ത് തറവാട്
text_fieldsആനക്കര: 90 പിന്നിട്ട സ്കൂളിനൊപ്പം ചെറിയത്ത് വളപ്പില്‍ തറവാട്ടിലെ ഇളംതലമുറ ഇപ്പോഴും അധ്യാപകവൃത്തിയിൽ സജീവം. 1929ല്‍ കപ്പൂര്‍ പഞ്ചായത്തിലെ എറവക്കാട്ട് ചെറിയത്ത് വളപ്പിൽ കുഞ്ഞാപ്പു എന്ന മുഹമ്മദ് മുസ് ലിയാരാണ് വിദ്യാലയം ആരംഭിച്ചത്.
1930 മുതൽ 1978 വരെ ഇദ്ദേഹമായിരുന്നു മാനേജർ. പിന്നീട് 2019 വരെ വി.വി. മറിയക്കുട്ടിയായി മാനേജർ. മുഹമ്മദ് മുസ്ലിയാരുടെ മൂത്ത മകന് മുഹമ്മദ് കുട്ടി 37 വർഷത്തോളം ഇവിടെ പ്രധാനാധ്യാപകനായിരുന്നു.
മുഹമ്മദ് കുട്ടിയുടെ നാലു മക്കളും അധ്യാപകരാണ്. മുഹമ്മദ് മുസ്ലിയാരുടെ മക്കളായ കപ്പൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറുമായ സി.എം. അലി, അബ്ദുൽ റസാഖ് എന്നിവരും അധ്യാപകരാണ്. 2020 മുതൽ സി.എം. അലിയാണ് പ്രധാനാധ്യാപകന്. ആറ് മരുമക്കളിൽ അഞ്ചുപേരും അധ്യാപകരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.