കുമ്പിടിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കരിച്ച ആള്‍ക്ക് കോവിഡ്
text_fieldsആനക്കര: കുമ്പിടിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കരിച്ചയാള്ക്ക് കോവിഡ് ബാധിച്ചിരുന്നുവെന്ന് റിപ്പോർട്ട്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ എന്നിവരടക്കം നൂറുകണക്കിന് ആളുകള്‍ നിരീക്ഷണത്തിലായി.
ആനക്കര പഞ്ചായത്തിലെ കുമ്പിടി ഉമ്മത്തൂര്‍ സ്വദേശിയായ 70കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആഗസ്റ്റ് എട്ടിന് കുഴഞ്ഞുവീണതിനെ തുടർന്ന് ആദ്യം കുമ്പിടിയിലെ ഡോക്ടറുടെ അടുത്തേക്കും പിന്നീട് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. ആശുപത്രിയിലേക്ക് എത്തുന്നതിന് മുമ്പ് മരിച്ചു.
ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പട്ടാമ്പി ഗവ. ആശുപത്രിയില്‍ എത്തിക്കുകയും അവിടെനിന്ന് കോവിഡ് പരിശോധനക്കായി സാമ്പിൾ ശേഖരിക്കുകയും ചെയ്തു.
സാമ്പിൾ പരിശോധനയിൽ നെഗറ്റിവ് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടർന്നാണ് തൃത്താല പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പട്ടാമ്പി ഗവ. ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നൽകിയത്. കുമ്പിടി ഉമ്മത്തൂരിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
നിരവധി പേര് സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. പഞ്ചായത്ത് ഭരണകക്ഷിയില്‍പ്പെട്ട പാര്‍ട്ടിയുടെ മെമ്പറുടെ പിതാവാണ് മരിച്ച വ്യക്തി.
അതിനാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവെരല്ലാം ചടങ്ങിൽ പങ്കെടുത്തതായും ഇതില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഉൾപ്പെട്ടതായും പറയുന്നു. മരിച്ച വ്യക്തിക്ക് ആദ്യ കോവിഡ് ടെസ്റ്റില്‍ നെഗറ്റിവ് ആയിരുന്നെങ്കിലും പിന്നീട് നടത്തിയ ടെസ്റ്റിൽ പോസിറ്റിവ് ആണെന്ന് കണ്ടെത്തി.
തുടർന്ന് ആര്.ടി.പി.സി ടെസ്റ്റ് കൂടി നടത്തിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എങ്ങനെയാണ് രോഗം പിടിപ്പെട്ടതെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.