ഷാഫി ജീവിച്ചിരിക്കുന്നതിന് തെളിവ് ഹൃദയത്തുടിപ്പ് മാത്രം...
text_fieldsആനക്കര: ജീവിതത്തിലേക്ക് കൈപിടിക്കാന്‍ ഒരുപറ്റം മനുഷ്യസ്നേഹികളായ നാട്ടുകാരുെണ്ടന്ന് ഷാഫി എന്ന യുവാവ് അറിയുന്നില്ല. കാരണം, മരണത്തിനും ജീവിതത്തിനും ഇടക്കുള്ള നൂല്പാലത്തില് ഷാഫിയെ അടയാളപ്പെടുത്തുന്നത് ഹൃദയത്തുടിപ്പ് മാത്രമാണ്.
കുമരനെല്ലൂർ എൻജിനീയർ റോഡ് സ്വദേശി മുഹമ്മദ് ഷാഫിയെന്ന 38കാരനാണ് എട്ട് മാസമായി ജീവനുവേണ്ടി േപാരാടുന്നത്. ഖത്തറിൽ ലിമോസിൻ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഷാഫിയെ കഴിഞ്ഞ മാർച്ചിലാണ് വിധി വേട്ടയാടുന്നത്.
കുടുംബ പ്രാരബ് ധങ്ങള്‍ക്കിടയിലും നെയ്തുകൂട്ടിയ സ്വപ്നങ്ങളിലേക്ക് ജീവിതം കരപിടിപ്പിക്കുന്നതിനിടയിലാണ് കോവിഡിെൻറ രൂപത്തിൽ ഷാഫിയെ വിധി പിടികൂടിയത്. അസുഖം വഷളായേതാടെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൻറിലേറ്ററിൽ കഴിയവേ രണ്ടുതവണ ഹൃദയാഘാതമുണ്ടായതോടെ നില വഷളായി. ഇതോടെ സംസാരശേഷിയും ഓർമയും നഷ്ടമായി. തിങ്കളാഴ്ച രാത്രി ഖത്തർ എയർവേസ് വിമാനത്തിൽ ദോഹയിൽ നിന്നും കൊച്ചിയിലെത്തിച്ച ഷാഫിയെ തുടര്‍ന്ന് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും സുഹൃത്തുക്കളും ഒന്നിച്ചതോടെയാണ് ഷാഫിയെ നാട്ടിലെത്തിക്കാൻ നടപടിയായത്. വെൻറിലേറ്റർ സഹായത്തോടെ ജീവിക്കുന്ന ചെറുപ്പക്കാരെൻറ യാത്ര ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.
നേരത്തേ വിമാന ടിക്കറ്റും മരുന്നുകളും വെൻറിലേറ്റർ സംവിധാനങ്ങളും ഉൾപ്പെടെ ഭീമമായ സംഖ്യ വരുമെന്നതിനാല്‍ നാട്ടിലേക്കുള്ള യാത്രയും അനിശ്ചിതമായി വൈകി. വിദഗ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ടീമിെൻറയും സംഘത്തിനൊപ്പമേ യാത്ര സാധ്യമാവൂ എന്നതിനാല്‍ വിമാനത്തിനുള്ളിൽ ചെറു ആശുപത്രി സംവിധാനവും മറ്റും ഒരുക്കിയിരുന്നു.
ഖത്തറിലെ ജീവകാരുണ്യ പ്രവർത്തകരും ഹമദ് ആശുപത്രി അധികൃതരും കെ.എം.സി.സി പ്രവർത്തകരും ഇടപെട്ട് ചെലവ് 20,000 റിയാലിലെത്തിെച്ചങ്കിലും അതു സമാഹരിക്കാനും ഏറെ പ്രയാസമായി. തുടർന്ന് ഷാഫി കൂടി അംഗമായ ഖത്തറിലെ കുമരനല്ലൂർ മഹല്ല് കമ്മിറ്റി പ്രവർത്തകർ സ്പോൺസര്‍മാര്‍വഴി പണം സ്വരൂപിച്ചു.
കടല്‍കടക്കുമ്പോൾ കണ്ട സ്വപ്നങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ച് ഒന്നുമറിയാതെയാണ് ഈ യുവാവിെൻറ മടക്കം. പ്രിയതമെൻറ ദുരിതവാർത്തകൾ അറിഞ്ഞ് നെഞ്ചുതകർന്നിരിക്കുന്ന ഭാര്യ ഷമീറയും, പിതാവിനെ കാത്തിരിക്കുന്ന 15ഉം ഏഴും വയസ്സുള്ള പെൺകുട്ടികളും, പ്രിയപ്പെട്ട മകെൻറ വിധിയോർത്ത് കണ്ണീർവാർക്കുന്ന മാതാപിതാക്കളും നാട്ടുകാരും ഷാഫിയുടെ ജീവിതത്തിലേക്കുള്ള മടങ്ങിവരവിനായുള്ള പ്രാർഥനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.