മഴക്കുറവ് പ്രതിസന്ധിക്കിടെ ഞാറ്റടി തയാറാക്കി കര്‍ഷകര്‍
text_fieldsആനക്കര: മഴക്കുറവ് പ്രതിസന്ധി തീർക്കുന്നതിനിടെ പാടത്ത് ഞാറ്റടി തയ്യാറാക്കി പടിഞ്ഞാറന്‍ മേഖലയിലെ കര്‍ഷകര്‍. ഇടവപ്പാതി കനിയാഞ്ഞതോടെ മേഖല ഗുരുതരമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. സാധാരണ ഒന്നാം വിളക്ക് നടില്‍ നടത്തേണ്ട സമയത്താണ് ഇക്കുറി ഒന്നാം വിളയുടെ നടിലിനായി ഞാറ്റടി ഒരുക്കുന്നത്. നേരത്തെ മിഥുനത്തിന് മുമ്പ് നല്ല മഴ ലഭിക്കുന്നതോടെ ഞാറ്റാടി തയ്യാറാക്കി മിഥുനം പാതിയോടെ പലയിടത്തും നടില്‍ തുടങ്ങി ഓണത്തിന് മുമ്പ് മുഴുവന്‍ പാടശേഖരങ്ങളിലും നടില്‍ പൂര്‍ത്തിയാകുന്നതാണ് പതിവ്. കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനം ഇത്തവണ ഈ പതിവ് തെറ്റിച്ചിരിക്കുകയാണ്.
അതിനാല്‍ ഓണം കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞ് മാത്രമേ പടിഞ്ഞാറന്‍ മേഖലയിലെ നടില്‍ പൂര്‍ത്തിയാകുകയുള്ളു. പല കൃഷി ഭവനുകളിലും വൈകിയാണ് വിത്തുകള്‍ തന്നെ എത്തിയത്. നേരത്തെ മൂപ്പ് കൂടിയ പൊന്മണി വിത്താണ് ഉപയോഗിച്ചിരുന്നത്.
ഇത്തവണ പൊന്മണി വിത്ത് ഉപയോഗിച്ചാല്‍ അവസാനത്തില്‍ മഴ ലഭിച്ചില്ലങ്കില്‍ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കേണ്ടി വരും. പല പാടശേഖരങ്ങളിലും ഇതിനുള്ള സൗകര്യമില്ലാത്തതിനാല്‍ മൂപ്പ് കുറഞ്ഞ ഉമ വിത്താണ് കര്‍ഷകും കൃഷി ചെയ്യുന്നത്. എന്നാല്‍ ഉമക്ക് വേണ്ടത്ര വിള ലഭിക്കുന്നില്ലന്നാണ് പല കര്‍ഷകരും പറയുന്നത്. ജല സേചന സൗകര്യമുള്ള കര്‍ഷകര്‍ മുഴുവന്‍ പൊന്മണി വിത്താണ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.