കപ്പൂർ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ പരിശോധന ശക്തമാക്കി
text_fieldsആനക്കര: കപ്പൂർ ഗ്രാമപഞ്ചായത്തിനു കീഴിലുള്ള കപ്പൂർ, കുമരനെല്ലൂർ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. കാഞ്ഞിരത്താണി, പള്ളങ്ങാട്ടുചിറ, കുമരനെല്ലൂർ മേഖലകളിൽ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, അതിഥി തൊഴിലാളികളുടെ വാസസ്ഥലം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
ജല പരിശോധന റിപ്പോർട്ടുകൾ ലഭ്യമാക്കാത്ത സ്ഥാപനങ്ങൾ, ഹെൽത്ത് കാർഡ് ഹാജരാക്കാത്ത സ്ഥാപനങ്ങൾ, ശുചിത്വം നിലനിർത്താത്ത സ്ഥാപനങ്ങൾ എന്നിവക്ക് മുന്നറിയിപ്പ് നോട്ടീസു നൽകി.
നോട്ടീസ് കാലാവധി ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അടച്ചു പൂട്ടൽ നടപടികൾക്കായി പഞ്ചായത്ത് അധികൃതർക്ക് കൈമാറുന്നതാണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് പി. ചീരൻ അറിയിച്ചു. പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്ത രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും പരിശോധന തുടരുന്നതാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റഫീക്ക്, ശ്രുതി, ധന്യ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.