അനുഷ്ഠാന കലക്കൊപ്പം കൃഷിയുമായി കൃഷ്ണന്
text_fieldsപാടത്ത് ഞാറ്റടി തയാറാക്കുന്ന കൃഷ്ണന് മുണ്ട്രക്കോട്
ആനക്കര: ആനക്കര മുണ്ട്രക്കോട് തെക്കെപ്പുരയ്ക്കല് കൃഷ്ണന് (53) അനുഷ്ടാനകലക്കൊപ്പം മൂന്നരപതിറ്റാണ്ടായി കാര്‍ഷിക രംഗത്തും സജീവമാണ്. കോമരംമുതല് കരിങ്കാളിവരെയുളള അനുഷ്ടാന കല കൊണ്ടുനടക്കുന്നതോടൊപ്പം 1987 മുതല്‍ കാര്‍ഷിക രംഗത്തും സജീവമാണ്. സ്വന്തമായി ഒരു സെന്റ് ഭൂമിയില്ലെങ്കിലും കൃഷിയെ പ്രണയിക്കുന്ന ഈ കലാകാരന് 25 ഏക്കറിലേറെ സ്ഥലം പാട്ടത്തിനെടുത്ത് അവിടെ കൃഷി ചെയ്യുന്നു. കയ്പയും ചെണ്ടുമല്ലിയും വിവിധ ഇനം ചീരയുമെല്ലാം അതിൽ ഉൾപ്പെടും. നിരവധി സിനിമകള്‍, ടെലിഫിലിം എന്നിവയിലും വേഷമിട്ടിട്ടുണ്ട് കൃഷണൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.