‘മനസ്സോടിത്തിരി മണ്ണി’ലേക്ക് മനംനിറഞ്ഞ്; 57 സെന്റ് ഭൂമി നൽകി മൊയ്തു മാനുക്കാസ്
text_fieldsആനക്കര: ലൈഫ് ഭവനപദ്ധതിക്കായി മനസ്സോടിത്തിരി മണ്ണ് പദ്ധതിയിലേക്ക് 57 സെന്റ് ഭൂമി വിട്ടുനൽകി മൊയ്തു മാനുക്കാസ്. തൃത്താല നിയോജക മണ്ഡലത്തിലെ കക്കാട്ടിരി സ്വദേശി കുരുവെട്ടുഞാലിൽ മൊയ്തു മാനുക്കാസ് ആണ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനല്‍കിയത്. ഭവനരഹിതരായ 14 പേര്‍ക്കാണ് മൊയ്തു സംഭാവന നല്കിയ ഈ ഭൂമിയില്‍ വീട് നിര്‍മിക്കുക.
തൃശൂർ ദേശമംഗലത്തുള്ള ഭൂമിയുടെ രേഖകള്‍ മൊയ്തു മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിൽ നടന്ന ചടങ്ങിലാണ് കൈമാറിയത്. മന്ത്രി എം.ബി. രാജേഷ്, സി.പി.എം തൃത്താല ഏരിയ സെക്രട്ടറി ടി.പി. മുഹമ്മദ്, കെ.എ. ഷംസു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.