പരിമിതികൾ വഴിമാറിയ സ്നേഹം; സുബ്രഹ്മണ്യന് കൂട്ട് വിനീത
text_fieldsആനക്കര: രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിൽ സുബ്രഹ്മണ്യനും വിനീതയും ബുധനാഴ്ച വിവാഹിതരായപ്പോൾ പരിമിതികൾ പഴങ്കഥകളായി. ആ താലികെട്ട് കണ്ടപ്പോൾ പ്രകൃതി പോലും ഒന്നു ചിരിച്ചുല്ലസിച്ച് പെയ്തുപോയി.
പട്ടിത്തറ ആലൂര് സ്വദേശി സുബ്രഹ്മണ്യനും (41) ചെട്ടികുളങ്ങര സ്വദേശിനി വിനീതയും (32) സമൂഹ മാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. ദീർഘനാളത്തെ പരിചയം പ്രണയത്തിലേക്ക് വഴിമാറുന്നതിനിടെ താൻ 13ാം വയസ്സില്‍ പോളിയോ ബാധിച്ച് അരക്ക് താഴെ തളര്ന്നതാണെന്നും പിന്മാറണമെന്നും വിനീത ആവശ്യപ്പെെട്ടങ്കിലും സുബ്രഹ്മണ്യൻ വിവാഹം കഴിക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു.
ജീവിതത്തില്‍ പങ്കാളിയുെണ്ടങ്കില് അത് വിനീതതന്നെയെന്ന് ഉറപ്പിച്ചതോടെ വീട്ടുകാരുമായി ചര്‍ച്ചചെയ്തു. ആദ്യം എതിര്‍ത്തെങ്കിലും സുബ്രഹ്മണ്യെൻറ നിര്‍ബന്ധത്തിന് വീട്ടുകാര്‍ വഴങ്ങി. അടുത്ത സുഹൃത്തുക്കളുമായി ബുധനാഴ്ച രാവിലെ ചെട്ടികുളങ്ങരയിലെത്തി ഒമ്പതരക്കുള്ള മുഹൂര്‍ത്തത്തില്‍ വിനീതയുടെ കഴുത്തില്‍ മിന്നുകെട്ടി.
വീല്‍ചെയറിലാണ് വിനീത കതിര്‍മണ്ഡപത്തിലെത്തിയത്. കൂലിത്തൊഴിലാളിയായ സുബ്രഹ്മണ്യന് നാട്ടുകാരുടെ പ്രിയങ്കരനാണ്. മൂന്ന് സഹോദരിമാരും മാതാവുമടങ്ങുന്നതാണ് സുബ്രഹ്മണ്യെൻറ കുടുംബം. നവദമ്പതികള്‍ ബുധനാഴ്ച വൈകീട്ടോടെ ആലൂരിലെ വീട്ടിലെത്തി. ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ നാട്ടുകാര്‍ക്കായി വിവാഹസല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.