ബാലേട്ടൻ പടിയിറങ്ങുന്നു; ഒപ്പം നോര്ട്ടന് സൈക്കിളും
text_fieldsആനക്കര: മലമല്‍ക്കാവ് സ്കൂളിലേക്ക് ബാലേട്ടെൻറ സൈക്കിളിലുള്ള വരവും പോക്കും തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. ആ യാത്രക്ക് ബുധനാഴ്ച വിരാമമാകുകയാണ്.
സ്കൂളിലെ അറ്റൻഡർ (പി.ടി.എസ്.എം) ആയ കുമരനല്ലൂര്‍ വെള്ളാളൂര്‍ മേലേപ്പുറത്ത് ബാലൻ 22 വര്‍ഷത്തെ സര്‍വിസിന് ശേഷമാണ് വിരമിക്കുന്നത്. ഒപ്പം തെൻറ സന്തതസഹചാരിയായ നോര്ട്ടന് സൈക്കിളും സ്കൂളിെൻറ പടിയിറങ്ങും.
1978ല്‍ ബാലെൻറ ജ്യേഷ്ഠന് ശങ്കരന് വാങ്ങിക്കൊടുത്തതാണ് നോര്ട്ടന് സൈക്കിൾ. 1999 ഏപ്രില്‍ അഞ്ചിന് സ്കൂളില്‍ പാര്‍ട്ട്ടൈം അറ്റൻഡറായി ജോലിയില്‍ കയറിയ ബാലന്, അന്ന് മുതല്‍ വീട്ടില്‍നിന്ന് എട്ട് കി.മീ. ദൂരയുള്ള സ്കൂളിലേക്ക് നോര്ട്ടന് സൈക്കിൾ ചവിട്ടിയാണ് വന്നിരുന്നത്. ശുചീകരണ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാട്ടിയിരുന്നില്ല. തെൻറ സ്കൂള്‍ സര്വിസിനേക്കാള് 21 വര്‍ഷം കൂടുതല്‍ പഴക്കമുള്ള സൈക്കിളിലാണ് ഈ ആധുനികയുഗത്തിലും ബാലേട്ടെൻറ യാത്ര. താന്‍ സ്കൂളില്‍ ജോലിയില്‍ പ്രവേശിച്ച സമയത്ത് 240ലേറെ കുട്ടികളുണ്ടായിരുന്നു. ഈ എല്‍.പി സ്കൂളില്‍ അന്ന് അച്യുതന് മാഷായിരുന്നു ഹെഡ്മാസ്റ്ററെന്ന് ബാലന് പറഞ്ഞു.
ഇപ്പോള്‍, സമീപങ്ങളിലെല്ലാം സ്കൂളുകള്‍ വന്നതോടെ കുട്ടികളുടെ എണ്ണം 150ൽ താഴയായി ചുരുങ്ങി. ഹെഡ്മാസ്റ്റര് പ്രിയദര്ശെൻറ നേതൃത്വത്തില്‍ സ്കൂള്‍ സ്റ്റാഫും പി.ടി.എയും നാട്ടുകാരും ചേര്‍ന്ന് ബുധനാഴ്ച ബാലന് യാത്രയയപ്പ് നല്‍കും. അവിവാഹിതനായ ബാലന്, ജ്യേഷ്ഠന് ശങ്കരനൊപ്പമാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.