കാഴ്ചകളൊരുക്കി നരിമാളന്‍കുന്ന്
text_fieldsആനക്കര: പ്രകൃതി സൗന്ദര്യങ്ങളൊരുക്കി സാഹിത്യകാരൻ എം.ടിയുടെ കഥയിലെ നരിമാളന്‍കുന്ന്. പ്രകൃതി രമണീയത വഴിഞ്ഞൊഴുകുന്ന കുന്നിനെ പ്രാദേശിക വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുക വഴി ജൈവസമ്പത്തുകളുടെ സംരക്ഷണത്തിനും ഗുണകരമാവുമെന്ന് പ്രദേശവാസികൾ പറയുന്നു.
കപ്പൂര്‍ പഞ്ചായത്തിലെ വെള്ളാളൂരില്‍ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ് നരിമാളന്‍കുന്ന്. എം.ടിയുടെ കഥകളില്‍ പ്രതിപാദിക്കുന്ന കണ്ണാന്തളിപൂക്കളടക്കം നിരവധി ഔഷധസസ്യങ്ങളും കുന്നിെൻറ പ്രത്യേകതയാണ്.
മുൻകാലങ്ങളില്‍ നരികള്‍ വസിച്ചിരുന്ന മാളങ്ങള്‍ ഇവിടെ ഇപ്പോഴും കാണാം. ഇടതൂര്‍ന്ന വൃക്ഷങ്ങളും നെറുകയില്‍ ചെറുചോലകളും കൈവഴികളും വലിയൊരു ഗ്രൗണ്ടും ഒക്കെയായി ഏക്കറുകളുടെ വിസ്തൃതിയിലാണ് കുന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്. പ്രദേശവാസികളും കേട്ടറിഞ്ഞെത്തുന്നവരും കുന്നിലെത്തി സൂര്യാസ്തമയവും കുളിർകാറ്റും ആസ്വദിക്കാറുണ്ട്. ഷൂട്ടിങ്ങിനും ഇവിടെയെത്തുന്നവർ നിരവധിയാണ്. സർക്കാർ മുൻകൈയെടുത്ത് പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.