വയോദമ്പതികൾക്ക് താൽക്കാലിക വീടൊരുക്കി
text_fieldsആനക്കര: മഴക്കാലത്ത് ഭീതിയുടെ നിഴലില്‍ അന്തിയുറങ്ങിയിരുന്ന വയോദമ്പതികള്‍ക്ക് താൽക്കാലിക വീടൊരുക്കി. കൂടല്ലൂർ പാറപ്പുറത്ത് ബാവക്കും അലീമക്കുമാണ് കാരുണ്യത്തിെൻറ കൈത്താങ്ങുമായി യുവാക്കൾ എത്തിയത്. ഒരുമുറിയില്‍ ടാര്‍പ്പായ കൊണ്ട് വലിച്ചുകെട്ടിയാണ് കിടപ്പുരോഗിയായ ബാവയും ഭാര്യയും കഴിഞ്ഞിരുന്നത്. മഴക്കാലമായതോടെ കുതിര്‍ന്ന് തകർച്ച ഭീഷണിയിലായിരുന്നു വീട്. ആനക്കര മണ്ഡലം യൂത്ത് കെയർ ടീമിെൻറ നേതൃത്വത്തിലാണ് ദമ്പതികളുടെ ചോർന്നൊലിക്കുന്ന വീടിെൻറ മേൽക്കൂര മുഴുവനായും ഷീറ്റിട്ട് നൽകിയത്.
വീടിന് വേണ്ടി സർക്കാറിെൻറ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ലഭിച്ചിട്ടില്ല. പഞ്ചായത്തിൽനിന്ന് അറ്റകുറ്റപ്പണികൾക്ക് തുക പാസ്സാക്കിയിരുന്നെങ്കിലും പൂർണമായി തീർക്കാനും കഴിഞ്ഞില്ല. ഇവരുടെ ദയനീയാവസ്ഥ കഴിഞ്ഞ ദിവസം 'മാധ്യമം' വാര്‍ത്തയാക്കിയിരുന്നു. തുടര്‍ന്നാണ് യൂത്ത് കെയർ പ്രവർത്തകർ സഹായവുമായെത്തിയത്. പുതിയ വീട് പാസാകുന്നത് വരെ താമസിക്കാനുള്ള സൗകര്യം ഒരുക്കാനും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ച് കൊടുക്കാനും മാസംതോറും മരുന്നിനായി ഒരു തുക നൽകാനും യൂത്ത് കെയര്‍ ടീം തീരുമാനിച്ചു.
ആനക്കര മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ പ്രസിഡൻറ് ആരിഫ് നാലകത്താണ് പ്രവൃത്തികളുടെ ചുമതല വഹിക്കുന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.സി. തമ്പിയുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളായ ലിബിൻ, ഗോപാലൻ, ഹക്കീം, സനോജ്, ശ്രീജേഷ്, സബാഹ്, രാഹുൽ, ജസു, അമിത്ത്, ജംഷി, സുരേഷ്, റഹീം, മനോജ്, ജംഷാദ്, സന്ദീപ്, ഷമീർ, യൂനുസ്, നൗഷൽ, അനൂപ്, അബൂബക്കർ, കാസിം, പരീദ്, ഷംസു, അഭിജിത്ത്, കോൺഗ്രസ് നേതാക്കളായ ഷുക്കൂർ, സുലൈമാൻ എന്നിവരാണ് പ്രവർത്തനങ്ങളിൽ പങ്കാളികളായത്. യൂത്ത് കെയർ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുമായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദ്, വാർഡ് മെംബർമാരായ ശ്രീകണ്ഠൻ, സാലിഹ്, സജിത എന്നിവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.