രഞ്ജിത്ത് ഓടി നടക്കും, സുമനസ്സുള്ളവർ കനിഞ്ഞാൽ
text_fieldsആനക്കര: രഞ്ജിത്തിന് പഴയത് പോലെ ഓടി നടക്കണം, കുടുംബത്തിെൻറ പട്ടിണിമാറ്റണം. പക്ഷേ അതെല്ലാം സാധ്യമാവണമെങ്കിൽ വിധിയോട് പോരാടാൻ സുമനസ്സുകളുടെ സഹായം വേണം. ഒരു പനി കവർന്നത് രഞ്ജിത്തിെൻറ ചലനശേഷിയായിരുന്നു. ഇപ്പോള്‍ അരക്ക് താഴെ തളര്‍ന്ന് വീൽചെയറില്‍ ജീവിതം തള്ളിനീക്കുകയാണ്. അതും നാട്ടുകാരുടെയും ബന്ധുക്കളുടെയും കരുണയിൽ. ലോക്ഡൗൺ കൂടിയെത്തിയതോടെ ചികിത്സക്കും ഭക്ഷണത്തിനും പണമില്ലാതെ രഞ്ജിത്തും പിതാവും ദുരിതത്തിലാണ്. പട്ടിത്തറ പഞ്ചായത്തിലെ ആലൂര് വി.പി കുണ്ട് കാരന്ക്കാട്ടു പറമ്പില്‍ ശിവശങ്കരെൻറയും പരേതയായ രമണിയുടെയും മൂന്ന് മക്കളില്‍ ഏക ആണ്‍തരിയാണ് 28കാരനായ രഞ്ജിത്ത്.
പ്ലസ്ടുവിന് ശേഷം സാേങ്കതിക കോഴ്സ് പൂർത്തിയാക്കി പട്ടാമ്പിയിലെ ഒപ്റ്റിക്കല്‍ കടയില്‍ ജോലിചെയ്യുകയായിരുന്നു രഞ്ജിത്ത്. 2018ല്‍ കലശലായ പനി വന്നതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയോടൊപ്പം മൂത്രതടസ്സവുമുണ്ടായി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് അരക്ക് താഴെ പൂര്‍ണമായി തളര്‍ന്നത്. തൊഴിലാളി കുടുംബത്തിെൻറ ഏക ആശ്രയമായിരുന്നു ഈ യുവാവ്. 2020 ഡിസംബറില്‍ അമ്മ രമണിക്ക് കോവിഡ് ബാധിച്ച് മരിച്ചതോടെ കുടുംബം പെരുവഴിയിലായി. അമ്മയുടെ മരണത്തോടെ മകനെ പരിചരിക്കാനുള്ളതിനാല് പിതാവിന് ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതോടെ കുടുംബത്തിെൻറ ദുരിതം ഇരട്ടിയായി.
നിലവിൽ എറണാകുളം അമൃത ആശുപത്രിയിലാണ് ചികിത്സ. മാസം 4700 രൂപയോളം മരുന്നിനും മറ്റും വേണം. രണ്ട് മാസത്തില്‍ ഒരിക്കല്‍ ആശുപത്രിയില്‍ പോകുകയും വേണം. തുടര്‍ചികിത്സക്കും ജീവിത ചെലവിനും വഴിയില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാതെ സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് ഈ അച്ഛനും മകനും. എസ്.ബി.ഐ പടിഞ്ഞാറങ്ങാടി ശാഖയിലെ അക്കൗണ്ടിലേക്ക് സഹായങ്ങൾ അയക്കാം. അക്കൗണ്ട് നമ്പർ: 20328349938. IFSC: SBINOO14967. ഗൂഗ്ൾ പേ നമ്പർ: 7025705840. രഞ്ജിത്തിെൻറ ഫോണ്‍ നമ്പര്‍: 7025705840.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.